ചൈനക്കെതിരെ ലഡാക്കില്‍ നിലപാട് കടുപ്പിച്ച് ഇന്ത്യ

ലഡാക്കില്‍ നിലപാട് കടുപ്പിച്ച് ഇന്ത്യ. കിഴക്കന്‍ ലഡാക്കില്‍ ചൈന സൈനീകരെ പിന്‍വലിച്ച് സ്ഥിതിഗതികള്‍ പുനസ്ഥാപിക്കണമെന്ന് ഇന്ത്യ അറിയിച്ചു. തിങ്കളാഴ്ച കരസേന, വിദേശ പ്രതിരോധ മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥര്‍ തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇന്ത്യ നിലപാട് കടുപ്പിച്ചത്.
എല്‍എസിയില്‍ വിലപേശാനാകില്ല.ചൈനീസ് സൈനീകര്‍ പിന്‍മാറുന്നതുവരെ നമ്മുടെ സൈനീകര്‍ ലഡാക്കില്‍ വിന്യസിക്കപ്പെടുമെന്നും ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
എല്‍എസിയില്‍ നിന്ന് ചെെന പിൻമാറാത്ത സാഹചര്യത്തിലാണ് ഇന്ത്യയും നിലപാട് കടുപ്പിച്ചത്. ലഡാക്കില്‍ മാത്രം ഇന്ത്യ 30,000 സൈനീകരെയാണ് വിന്യസിച്ചത്. ഇവര്‍ക്ക് ശീതകാല പരീശീലനവും ഇന്ത്യ മുന്‍കൂട്ടി നല്‍കിരുന്നു.
https://www.facebook.com/Malayalivartha























