ജമ്മു കശ്മീരിലെ ബാരാമുള്ളയില്‍ തുടരുന്ന ഏറ്റമുട്ടലില്‍ അഞ്ച് സുരക്ഷാ സേനാംഗങ്ങള്‍ക്ക് വീരമൃത്യൂ... മൂന്ന് ലഷ്‌കറെ ഭീകരരെ വധിച്ചു

ജമ്മു കശ്മീരിലെ ബാരാമുള്ളയില്‍ തുടരുന്ന ഏറ്റമുട്ടലില്‍ അഞ്ച് സുരക്ഷാ സേനാംഗങ്ങള്‍ക്ക് വീരമൃത്യൂ. ലഷ്‌കറെ തോയിബ കമാന്‍ഡര്‍ സാജദ് എന്ന ഹൈദര്‍ അടക്കം മൂന്നു ഭീകരരെ സൈന്യം വധിച്ചു. ക്രീരി മേഖലയില്‍ സംയുക്ത സേനകള്‍ക്ക് നേരെ ഭീകരര്‍ ഇന്നലെയാണ് ഭീകരര്‍ ആക്രമണം നടത്തിയത്. രണ്ട് സി.ആര്‍.പി.എഫ് ജവാന്മാരും, രണ്ട് പോലീസുകാരും കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ ഒരു സൈനികനാണ് ഇന്ന് മരണമടഞ്ഞത്. ജമ്മു കശ്മീരിലെ ഏറ്റവും മുതിര്‍ന്ന പത്ത് ലഷ്‌കറെ ഭീകരരില്‍ ഒരാളാണ് കൊല്ലപ്പെട്ട ഹൈദര്‍.
2016ല്‍ ലഷ്‌കറെ തോയിബയില്‍ ചേര്‍ന്ന ഹൈദര്‍ മുന്‍ ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയെ പോലെയാണ് പ്രവര്‍ത്തിച്ചിരുന്നത്. ജൂലായില്‍ ബി.ജെ.പി മുന്‍ ജില്ലാ പ്രസിഡന്റ് വസീം ബാരിയേയും രണ്ട് കുടുംബാംഗങ്ങളെയും വധിച്ച കേസില്‍ ഉള്‍പ്പെട്ടയാളാണ് ഹൈദര്‍ എന്നും ഡി.ജി.പി ദില്‍ബാഗ് സിംഗ് പറഞ്ഞു. പോലീസുകാരായ മുസാഫര്‍ അലി, ലോകേഷ് ശര്‍മ്മ, ഖുര്‍ഷിദ് എന്നിവരാണ് ഇന്നലെ കൊല്ലപ്പെട്ടത്. സുരക്ഷാസേനാംഗങ്ങള്‍ അടക്കം നിരവധി പേരെ വധിച്ച ഹൈദര്‍ കൊല്ലപ്പെട്ടതോടെ ഒരുപാട് കുടുംബങ്ങള്‍ക്ക് ആശ്വാസം ലഭിച്ചുവെന്ന് ഡി.ജി.പി പറഞ്ഞു.
"
https://www.facebook.com/Malayalivartha























