കേരളത്തിന് അവഗണന; സംസ്ഥാനത്ത് വനം- പരിസ്ഥിതി മന്ത്രാലയത്തിന് ഓഫീസില്ല; കേരളത്തിന്റെ മേല്‍നോട്ട ചുമത കര്‍ണാടകത്തിന്; തീരുമാനം കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെത്; പുതിയ പരിസ്ഥിതി വിജ്ഞാപനത്തില്‍ ഏറ്റവും അധികം പ്രതിഷേധം ഉയര്‍ന്നത് കേരളത്തില്‍

രാജ്യത്തെ പുതിയ പരിസ്ഥിതി വിജ്ഞാപനം ഇറങ്ങിയപ്പോള്‍ ഏറ്റവും അധികം പ്രതിഷേധം ഉയര്‍ന്ന് കേരളത്തില്‍ നിന്നാണ്. അതുകൊണ്ട് ആണോയെന്നറിയില്ല കേന്ദ്രപരിസ്ഥിതി മന്ത്രിലായത്തിന്റെ മേഖല ഓഫീസ് കേരളത്തില്‍ അനുവദിക്കാതെ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം. കേരളത്തെ ഒഴിവാക്കിയാണ് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ വനം പരിസ്ഥിതി മന്ത്രാലയത്തിന് മേഖലാ ഓഫീസുകള്‍ പ്രഖ്യാപിച്ചത്. ബെംഗളൂരു ഓഫീസായിരിക്കും കേരളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുക. കര്‍ണാടകം, ഗോവ, ലക്ഷദ്വീപ് എന്നിവയും ബെംഗളൂരു ഓഫീസിന്റെ പരിധിയിലുണ്ട്.
കേരളം ഒഴികെയുള്ള മറ്റ് സംസ്ഥാനങ്ങള്‍ക്ക് അവിടെ തന്നെ മേഖലാ ഓഫീസുകള്‍ പ്രവര്‍ത്തിക്കും. ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് നഗരങ്ങളില്‍ മേഖലാ ഓഫീസുകള്‍ തുറക്കും. രാജ്യത്തെ 19 സംസ്ഥാനങ്ങളില്‍ മേഖലാ ഓഫീസുകള്‍ തുറക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ ഈ പട്ടികയില്‍ നിന്നും കേരളത്തെ ഒഴിവാക്കുകയായിരുന്നു. പാരിസ്ഥിതികമായി ഏറെ വെല്ലുവിളികള്‍ നേരിടുന്ന കേരളത്തിന് മേഖലാ ഓഫീസുകള്‍ അനിവാര്യമായിരിക്കെയാണ് കേന്ദ്ര സര്‍ക്കാരിന്റെ ഇങ്ങനെയൊരു തീരുമാനം ഉണ്ടായത്. ഇത് സംബന്ധിച്ച് ആക്ഷേപങ്ങള്‍ ഉയര്‍ന്നു തുടങ്ങി. ഓഗസ്റ്റ് 20 മുതല്‍ പുതിയ 19 ഓഫീസുകള്‍ തുറക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
പട്ടികയില്‍ ഇടം നേടിയ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ പശ്ചിമഘട്ടം ഉള്‍പ്പെടെ പാരിസ്ഥിതിക പ്രധാന്യമുള്ള നിരവധി പ്രദേശങ്ങള്‍ കേരളത്തിലുണ്ട്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ ഒരു മേഖലാ ഓഫീസ് വേണമെന്ന് ആവശ്യം ശക്തമായിരുന്നു. പരിസ്ഥിതി സ്‌നേഹികള്‍ കാലങ്ങളായി ഉന്നയിക്കുന്ന ആവശ്യം കൂടിയാണിത്. മേഖലാ ഓഫീസ് വന്നാല്‍ കേരളത്തിലെ പദ്ധതികളുടെ മേല്‍നോട്ടവും പരാതികളിന്മേലുള്ള നടപടികളും വേഗത്തില്‍ പൂര്‍ത്തീകരിക്കാനാവും എന്നതാണ് പ്രത്യേകത.
https://www.facebook.com/Malayalivartha























