പകര്‍ച്ചാവ്യാധിയുടെ കാലമാണ് എല്ലാവരും ജാഗ്രത പാലിക്കണം; പ്രധാനമന്ത്രി നരേന്ദ്ര മോദി

രാജ്യത്തിനു വെല്ലുവിളിയായി പകർച്ച വ്യാധികൾ ഉള്ള കാലം ആണ് ഇതെന്ന് പ്രധാനമന്ത്രി. ഡെങ്കിപ്പനി,മലേറിയ, ചിക്കന്‍ ഗുനിയ തുടങ്ങിയ മഴക്കാല പകര്‍ച്ചാവ്യാധികള്‍ പടരാൻ ഇടയുള്ള സാഹചര്യത്തില്‍ ജാഗ്രത പാലിക്കണം എന്നാണു പ്രധാനമന്ത്രി നിര്‍ദേശിച്ചത് പകര്‍ച്ചാവ്യാധികള്‍ പിടിപെടാതെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നറിയിപ്പ് നല്‍കി.
മഴക്കാലത്ത് പകര്‍ച്ചാവ്യാധികള്‍ പടരാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. കൊതുകുകളും മറ്റ് പ്രാണികളും രോഗങ്ങള്‍ പരത്തുന്ന കാലമാണിത്. സര്‍ക്കാര്‍ സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ട്. എല്ലാവരും സുരക്ഷിതരായും സന്തോഷത്തോടെയും ഇരിക്കണമെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
https://www.facebook.com/Malayalivartha























