ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ച് വരവ് അറിയിച്ച് ദിവ്യ സ്പന്ദനയുടെ ആദ്യ ട്വീറ്റ് കേന്ദ്ര സര്‍ക്കാരിനെ ലക്ഷ്യം വച്ച്

ഒരു വര്‍ഷം നീണ്ട ഇടവേള അവസാനിപ്പിച്ച് കോണ്‍ഗ്രസ് മുന്‍ എം.പിയും പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ ഇന്‍ ചാര്‍ജുമായ ദിവ്യ സ്പന്ദന ട്വിറ്ററില്‍ തിരിച്ചെത്തിയിരിക്കുകയാണ്. മൈക്രോബ്ലോഗിംഗ് സൈറ്റിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും ബി.ജെ.പിയെയും പരിഹാസരൂപേണ വിമര്‍ശിച്ചുപോന്ന ദിവ്യയുടെ ഇടവേളയ്ക്ക് ശേഷമുള്ള ആദ്യ ട്വീറ്റും കേന്ദ്ര സര്‍ക്കാരിനെ ലക്ഷ്യം വച്ചുകൊണ്ടുള്ളതാണ്.
പ്രധാനമന്ത്രി മോഡിയുടെ പേരിലുള്ള 'പി.എം കെയേഴ്‌സ് ഫണ്ടിന്' അനുകൂലമായ സുപ്രീം കോടതിയുടെ നിലപാട് സംബന്ധിച്ച കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗിന്റെ ട്വീറ്റാണ് ദിവ്യ ഇതിനായി തിരഞ്ഞെടുത്തത്. ഫണ്ടിന്റെ നിയമസാധുതയെ സുപ്രീം കോടതി ശരിവച്ചുവെന്നും അത് വ്യക്തവും മുഴക്കമുള്ളതുമായ സന്ദേശമാണ് നല്‍കുന്നതെന്നാണ് ജിതേന്ദ്ര സിംഗ് ട്വീറ്റ് ചെയ്തിരുന്നത്.
കേന്ദ്ര മന്ത്രിയുടെ ട്വീറ്റിന് മറുപടിയായി 'Clear as daylight- dal mein definitely kuch kaala hai.('എന്തോ കുഴപ്പമുണ്ട്'എന്ന അര്‍ത്ഥമുള്ള ഹിന്ദി പഴഞ്ചൊല്ല്)' എന്നാണ് ദിവ്യ ട്വീറ്റ് ചെയ്തിരിക്കുന്നത്. ദിവ്യയുടെ ഈ തിരിച്ചുവരവിന് നിരവധി പേരാണ് ആശംസകളുമായി ഏത്തിയത്.
അല്‍പ്പസമയം കൊണ്ടുതന്നെ ട്വീറ്റ് 7000ത്തോളം ലൈക്കുകളും 1800ഓളം റീട്വീറ്റുകളും വാരിക്കൂട്ടുകയും ചെയ്തു. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ കനത്ത പരാജയത്തിന് ശേഷമാണ് ദിവ്യ സ്പന്ദന ട്വിറ്ററില്‍ നിന്നും പിന്‍വലിഞ്ഞത്. തന്റെ എല്ലാ ട്വീറ്റുകളും 'ട്വിറ്റര്‍ ബയോ' പോലും ദിവ്യ അന്ന് നീക്കം ചെയ്തിരുന്നു.
https://www.facebook.com/Malayalivartha























