ഇവിടെയും കേരളത്തെ പുറംതള്ളി മോഡി സര്‍ക്കാര്‍...രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ വനം പരിസ്ഥിതി മന്ത്രാലയത്തിന് മേഖലാ ഓഫീസുകള്‍ തുറക്കാന്‍ കേന്ദ്രതീരുമാനം; കേരളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുക ബെംഗളൂരു ഓഫീസായിരിക്കുമെന്ന് റിപ്പോര്‍ട്ട്

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ വനം പരിസ്ഥിതി മന്ത്രാലയത്തിന് മേഖലാ ഓഫീസുകള്‍ തുടങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ബെംഗളൂരു ഓഫീസായിരിക്കും കേരളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുക. കൂടാതെ കര്‍ണാടക, ഗോവ, ലക്ഷദ്വീപ് എന്നിവയും ബെംഗളൂരു ഓഫീസിന്റെ പരിധിയിലുണ്ട്. പട്ടികയില്‍ ഇടം നേടിയ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്‌ബോള്‍ പശ്ചിമഘട്ടം ഉള്‍പ്പെടെ പാരിസ്ഥിതിക പ്രധാന്യമുള്ള നിരവധി പ്രദേശങ്ങള്‍ കേരളത്തിലുണ്ട്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ ഒരു മേഖലാ ഓഫീസ് വേണമെന്ന് ആവശ്യം ശക്തമായിരുന്നു. കേരളം ഒഴികെയുള്ള മറ്റ് സംസ്ഥാനങ്ങള്‍ക്ക് അവിടെ തന്നെ മേഖലാ ഓഫീസുകള്‍ പ്രവര്‍ത്തിക്കും. ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് നഗരങ്ങളില്‍ മേഖലാ ഓഫീസുകള്‍ തുറക്കും. രാജ്യത്തെ 19 സംസ്ഥാനങ്ങളില്‍ മേഖലാ ഓഫീസുകള്‍ തുറക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഓഗസ്റ്റ് 20 മുതല്‍ പുതിയ 19 ഓഫീസുകള്‍ തുറക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. കേരളത്തിലെ പരിസ്ഥിതി സ്‌നേഹികള്‍ കാലങ്ങളായി ഉന്നയിക്കുന്ന ആവശ്യം കൂടിയാണിത്. മേഖലാ ഓഫീസ് വന്നാല്‍ കേരളത്തിലെ പദ്ധതികളുടെ മേല്‍നോട്ടവും പരാതികളിന്മേലുള്ള നടപടികളും വേഗത്തില്‍ പൂര്‍ത്തീകരിക്കാനാവും എന്നതാണ് പ്രത്യേകത.
https://www.facebook.com/Malayalivartha























