5 ദിവസത്തെ കോവിഡ് കണക്കുകളിലെ സൂചനകള്‍ തൃപ്തികരമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷണ്‍

കഴിഞ്ഞ 5 ദിവസത്തെ കോവിഡ് കണക്കുകളില്‍ വൈറസ് ബാധിതരുടെ എണ്ണത്തില്‍ കുറവുണ്ടെന്നും മരണവും കുറഞ്ഞെന്നും ആരോഗ്യമന്ത്രാലയം. രോഗമുക്തി നേടുന്നവരുടെ എണ്ണം 55,000-ത്തിനു മുകളിലാണെന്നതും ആശ്വാസകരമാണ്.
5 ദിവസത്തെ മാത്രം കണക്കു കൊണ്ടു സ്ഥിതി വിലയിരുത്താന്‍ കഴിയില്ലെങ്കിലും സൂചനകള്‍ തൃപ്തികരമാണെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞു.
പുതിയ കേസുകള്‍ ലോകത്ത് ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഇന്ത്യയിലാണെങ്കിലും ഓഗസ്റ്റ് 13 മുതല്‍ നേരിയ കുറവു കാണുന്നുണ്ട്.
66,000 വരെയായി ഉയര്‍ന്ന വൈറസ് ബാധിതരുടെ എണ്ണം തിങ്കളാഴ്ച 55,000 ആയി. മരണം 13-ാം തീയതി ് 1007 ആയിരുന്നത് തിങ്കളാഴ്ച 876 ആയി. 10.03 ശതമാനമായിരുന്ന സ്ഥിരീകരണ നിരക്ക് നിലവില്‍ 7.72% ആണ്.<
https://www.facebook.com/Malayalivartha























