രാജ്യാന്തര യാത്ര കഴിഞ്ഞ് എത്തുന്നവരുടെ വിമാനത്താവള ത്തിലെ പരിശോധന നെഗറ്റീവ് ആയാല്‍ ക്വാറന്റീന്‍ ഒഴിവാക്കി യേക്കും

രാജ്യാന്തര യാത്ര കഴിഞ്ഞെത്തുന്നവര്‍ക്ക് നിലവിലെ മാര്‍ഗരേഖ പ്രകാരം 7 ദിവസം വീതം സര്‍ക്കാര്‍ ക്വാറന്റീനും ഹോം ക്വാറന്റീനും നിര്‍ബന്ധമാണ്. എന്നാല്‍ ഡല്‍ഹിയില്‍ എത്തുന്നവരെ വിമാനത്താവളത്തില്‍ തന്നെ കോവിഡ് പരിശോധനയ്ക്കു വിധേയമാക്കിയേക്കും. കോവിഡില്ലെന്നു സ്ഥിരീകരിച്ചാല്‍ നിര്‍ബന്ധിത സര്‍ക്കാര്‍ ക്വാറന്റീനില്‍ നിന്ന് ഒഴിവാകാം.
അതേസമയം, പുതിയ നിര്‍ദേശം നടപ്പാകാന്‍ ആരോഗ്യമന്ത്രാലയത്തിന്റെ അന്തിമ അനുമതി ആവശ്യമാണ്. വിമാനത്താവളത്തില്‍ ഏതു പരിശോധനാ സംവിധാനമാണ് ഒരുക്കേണ്ടതെന്നതു സംബന്ധിച്ച് ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്.
രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 27.5 ലക്ഷം കവിഞ്ഞു. ഇതില്‍ 20.2 ലക്ഷം പേര്‍ക്കു പരിശോധനാഫലം നെഗറ്റീവായി; മരണം 52,800 ലേറെ. തിങ്കളാഴ്ച മാത്രം 55,079 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ പരിശോധനാഫലം നെഗറ്റീവായത് 57,584 പേര്‍ക്ക്. മരണം 876.
https://www.facebook.com/Malayalivartha























