കോവിഡ് വാക്‌സീന്‍ ലഭ്യമാകുമ്പോള്‍ ഇതുവരെ വൈറസ് ബാധിക്കാത്തവര്‍ക്ക് ആദ്യം നല്‍കും

ഇതുവരെ വൈറസ് ബാധിക്കാത്തവര്‍ക്കാണ് കോവിഡ് വാക്‌സീന്‍ ലഭ്യമാകുമ്പോള്‍ ആദ്യം നല്‍കുന്നത്. ഇതില്‍ തന്നെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും ആദ്യം ലഭ്യമാക്കുമെന്നു വൃത്തങ്ങള്‍ അറിയിച്ചു. കോവിഡ് വന്നുപോയവരില്‍ ആന്റിബോഡിയുണ്ടാകും എന്നതിനാലാണിത്.
രാജ്യത്തെ വാക്‌സീന്‍ ഗവേഷണം പ്രതീക്ഷ നല്‍കുന്നതാണെന്നും എല്ലാ സാധ്യതാ വാക്‌സീനുകളും വിജയിക്കുമെന്നു കരുതരുതെന്നും വിദഗ്ധ സമിതി അധ്യക്ഷന്‍ ഡോ. വി.കെ. പോള്‍ പറഞ്ഞു.
സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉല്‍പാദനത്തിനു തയാറെക്കുന്ന ഓക്സ്ഫഡ് വാക്‌സീന്‍ വൈകാതെ മൂന്നാം ഘട്ട പരീക്ഷണം തുടങ്ങും. വില തീരുമാനിച്ചിട്ടില്ലെന്ന് ഡോ. പോള്‍ അറിയിച്ചു. ഇന്ത്യയില്‍ 2 വാക്‌സീനുകള്‍ പരീക്ഷണത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ്.
https://www.facebook.com/Malayalivartha























