കാണാതായ മരുമകൾക്കായി അമ്മായിഅമ്മയുടെ കടുംകൈ; തിരികെ വരാന്‍ നാവ് മുറിച്ച് പ്രാര്‍ത്ഥന നടത്തി! വീട് വിട്ടിറങ്ങിയ യുവതിയെ പലയിടത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല, പിന്നെ സംഭവിച്ചത്, ഞെട്ടലോടെ നാട്ടുകാർ

കാണാതായ മരുമകള്‍ തിരികെ വരാന്‍ അമ്മായിയമ്മയുടെ കടുംകൈ. നാവ് മുറിച്ച് പ്രാര്‍ത്ഥന നടത്തിയ അമ്മായിയമ്മയെക്കണ്ട നാട്ടുകാർ വിറങ്ങലിച്ചു. ജാര്‍ഖണ്ഡിലെ സെരെയ്‌ക്കേല-ഖര്‍സവാനിലാണ് അമ്പരപ്പിക്കുന്ന സംഭവം നടന്നിരിക്കുന്നത്. ലക്ഷ്മി നിരാല എന്ന സ്ത്രീയാണ് നാവ് മുറിച്ചത് എന്നാണ് ലഭ്യമാകുന്ന വിവരം. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിക്കുകയുണ്ടായി. ഒപ്പം എന്‍ഐടി ക്യാമ്പസില്‍ വെച്ചാണ് ഇവര്‍ നാവ് മുറിച്ചത്.
ഇതിനുപിന്നാലെ ആശുപത്രിയില്‍ എത്തിക്കാന്‍ നോക്കിയെങ്കിലും ഇവര്‍ തയ്യാറായില്ല. തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും നിര്‍ബന്ധിച്ച് ഇവരെ ആശുപത്രിയിലേക്ക് കൊണ്ടു പോകുകയാണ് ചെയ്തത്. വെള്ളിയാഴ്ച വൈകിട്ട് മുതലാണ് ലക്ഷ്മിയുടെ മരുമകള്‍ ജ്യോതിയെ കാണാതായത്. കുഞ്ഞുമായി വീട് വിട്ടിറങ്ങിയ യുവതിയെ പലയിടത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താനായിട്ടില്ല.
ഇതിനിടെയാണ് നാവ് മുറിച്ച് സമര്‍പ്പിച്ച് പ്രാര്‍ഥന നടത്തിയാല്‍ ജ്യോതി തിരിച്ചെത്തുമെന്ന് ചിലര്‍ ലക്ഷ്മിയോട് പറഞ്ഞതായുള്ള വിവരം. ഇതനുസരിച്ചായിരുന്നു വീട്ടുജോലിക്കാരിയായ ലക്ഷ്മി ബ്ലേഡ് കൊണ്ട് നാവ് അറുത്തുമാറ്റി പ്രാര്‍ത്ഥന നടത്തിയതെന്നും നന്ദുലാല്‍ പറയുകയാണ്.
https://www.facebook.com/Malayalivartha


























