കേരളം ഇല്ലേ ഇല്ല; ദൈവത്തിന്റെ സ്വന്തം നാട് പിന്നിൽ, വൃത്തിയിൽ ഒന്നാമൻ ഇന്ദോർ, 129 നഗരങ്ങളുടെ പട്ടികയിൽ ഒരു വിഭാഗത്തിലും കേരളത്തിലെ നഗരങ്ങൾ ഇല്ലെന്ന് റിപ്പോർട്ട്

ദൈവത്തിന്റെ സ്വന്തം നാടാണ് കേരളം എന്ന് പറഞ്ഞിട്ടും വൃത്തിയിൽ പിന്നിൽ തന്നെ എന്ന റിപ്പോർട്ടാണ് പുറത്തേക്ക് വരുന്നത്. രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമായി മധ്യപ്രദേശിലെ ഇന്ദോറിനെ തെരഞ്ഞെടുത്തതായി റിപ്പോർട്ട്. തുടർച്ചയായ നാലാം തവണയാണ് ഇന്ദോർ ശുചിത്വ നഗരത്തിനുള്ള ഒന്നാംസ്ഥാനം നേടുന്നത് പോലും. അങ്ങനെ വാർഷിക ശുചിത്വ സർവേയിൽ ഗുജറാത്തിലെ സൂറത്ത് രണ്ടാമതും മഹാരാഷ്ട്രയുടെ നവി മുംബൈ മൂന്നാം സ്ഥാനവും നേടിയിരിക്കുകയാണ്.. 129 നഗരങ്ങളുടെ പട്ടികയിൽ ഒരു വിഭാഗത്തിലും കേരളത്തിലെ നഗരങ്ങൾ ഇടം നേടിയില്ല എന്നത് ഏറെ ഞെട്ടൽ ഉളവാക്കുന്നു.
'സ്വച്ഛ് സര്‍വേക്ഷണ്‍ -2020' എന്നപേരില്‍ നഗരങ്ങളില്‍ നടത്തിയ സര്‍വേയിൽ പൊതുസ്ഥലത്ത് വിസര്‍ജനം നടത്തുന്നതിെൻറ തോത്, ഖരമാലിന്യനിര്‍മാര്‍ജനം, ശുചിത്വപരിശോധന, ജനങ്ങളുടെ അഭിപ്രായം എന്നീകാര്യങ്ങളാണ് മാനദണ്ഡങ്ങളാക്കിയുള്ള റിപോർട്ടുകൾ പുറത്തേക്ക് വരുന്നത്. എന്നാൽ ഒരു ലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള നഗരങ്ങളുടെ ശുചിത്വത്തിൽ മഹാരാഷ്ട്രയുടെ കാരാഡ് ഒന്നാം സ്ഥാനവും സസ്വാദും ലോണാവാല രണ്ടും മൂന്നും സ്ഥാനങ്ങളും നേടുകയുണ്ടായി.
അതേസമയം മൊത്തത്തിലുള്ള ശുചിത്വത്തിെൻറ അടിസ്ഥാനത്തിൽ മികച്ച പ്രകടനം കാഴ്ചെവച്ച സംസ്ഥാനങ്ങളുടെ നൂറിലധികം അർബൻ ലോക്കൽ ബോഡികളുള്ള വിഭാഗത്തിൽ ഛത്തീസ്ഗഢ് രണ്ടാം തവണയും ഒന്നാം സ്ഥാനത്തെത്തി. നൂറിൽ താഴെ അർബൻ ലോക്കൽ ബോഡികളുള്ള വിഭാഗത്തിൽ ഝാർഖണ്ഡ് അവാർഡ് നേടിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha























