കേന്ദ്ര മന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്തിന് കൊവിഡ്; ട്വിറ്ററിലൂടെ മന്ത്രി തന്നെയാണ് പുറത്ത് വിട്ടത്

കേന്ദ്ര മന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്തിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പുറത്ത് വിട്ടത്. താൻ കൊവിഡ് ബാധിതനാണെന്ന കാര്യം മന്ത്രി വ്യക്തമാക്കി. ഇതേതുടർന്ന് ചികിത്സയ്ക്കായി ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അതേസമയം കൊവിഡ് രോഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് വൈറസ് ബാധിതനാണെന്ന് വ്യക്തമായതെന്ന് മന്ത്രി ട്വിറ്ററിലൂടെയാണ് വെളിപ്പെടുത്തിയത്. താനുമായി കഴിഞ്ഞദിവസങ്ങളിൽ സമ്പർക്കം പുലർത്തിയവർ സ്വയം നിരീക്ഷണത്തിൽ പോകണമെന്നും കൊവിഡ് പരിശോധന നടത്തണമെന്നും മന്ത്രി അഭ്യർഥിക്കുകയും ചെയ്തിട്ടുണ്ട്.
അതോടൊപ്പം തന്നെ നേരത്തെ ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പെടെ കേന്ദ്രമന്ത്രിസഭയിലെ ഏതാനം മന്ത്രിമാർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. കൊവിഡ് മുക്തി നേടി അമിത് ഷാ ആശുപത്രി വിട്ടെങ്കിലും ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെത്തുടർന്ന് അദ്ദേഹത്തെ ഡൽഹി എയിംസിൽ കഴിഞ്ഞദിവസം വീണ്ടും അഡ്മിറ്റ് ചെയ്തിരിക്കുകയാണ് എന്നാണ് ലഭ്യമാകുന്ന വിവരം.
https://www.facebook.com/Malayalivartha























