ഡല്‍ഹിയില്‍ 29 % പേരിലും ആന്‍റിബോഡി; എട്ട് മാസം വരെ പ്രതിരോധം, ഡല്‍ഹിയില്‍ നിന്നും ആശ്വാസ വാര്‍ത്ത

ഡല്‍ഹിയില്‍ 29.1 ശതമാനം പേരിലും കൊവിഡിനെതിരായ ആന്റിബോഡികള്‍ ഉള്ളതായി ഡല്‍ഹി സര്‍ക്കാര്‍. ഡല്‍ഹിയിലെ ജനസംഖ്യയുടെ മൂന്നിലൊന്നും കൊവിഡിന് വിധേയമായിട്ടുണ്ട്. അതിനാല്‍ തന്നെ കൊവിഡിനെ പ്രതിരോധിക്കാനുള്ള ആന്റിബോഡികളും ഉണ്ടെന്ന് സര്‍ക്കാര്‍ പറയുന്നു.
സര്‍വേയ്ക്കായി വിവിധ പ്രായത്തിലുള്ള 15,000 പേരില്‍ നിന്നുള്ള സാമ്പിളുകളാണ് ശേഖരിച്ചത്. ഇതില്‍ 29.1 ശതമാനം പേരിലാണ് വൈറസിനെ പ്രതിരോധിക്കാനുള്ള ആന്റിബോഡി കണ്ടെത്തിയത്. ഇതില്‍ തന്നെ 32.2 ശതമാനം പേരും സ്ത്രീകളാണെന്ന് ഡല്‍ഹി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയ്ന്‍ പറഞ്ഞു.
ഡല്‍ഹിയിലെ 58 ലക്ഷം പേരിലും ആന്റിബോഡി ഉണ്ട്.ആന്റിബോഡികള്‍ ഉള്ള ഒരാളില്‍ ആറു മുതല്‍ എട്ട് മാസം വരെ വൈറസിനെ പ്രതിരോധിക്കുമെന്ന് സത്യേന്ദ്ര ജെയ്ന്‍ പറഞ്ഞു.
ഡല്‍ഹിയിലെ തെക്കു കിഴക്കന്‍ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ രോഗവ്യാപനം ഉണ്ടായത്. 33.2 ശതമാനം ആണ് ഇവിടത്തെ രോഗവ്യാപനം..കൊവിഡ് രോഗബാധയുണ്ടായ വ്യക്തികളില്‍ രോഗം ഉണ്ടായി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വൈറസിനെതിരായ ആന്റിബോഡി രൂപപ്പെടും.
രോഗി വൈറസില്‍ നിന്ന് മുക്തി നേടിയാലും ഈ ആന്റിബോഡി ദീര്‍ഘനാള്‍ ശരീരത്തില്‍ നിലനില്‍ക്കും. ഈ ആന്റിബോഡിയുടെ സാന്നിധ്യമാണ് സെറോ സര്‍വേയില്‍ പരിശോധിക്കുന്നത്. ഇത്തരത്തില്‍ പരിശോധന നടത്തിയാല്‍ രോഗലക്ഷണമില്ലാത്തവരും ഇതുവരെ ക്വാറന്റൈനില്‍ പോകാത്തവരുമായ 29 ശതമാനം ആളുകളില്‍ ആന്റിബോഡിയുടെ സാന്നിധ്യം കണ്ടെത്തി
https://www.facebook.com/Malayalivartha























