യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്നില്ല; കേന്ദ്രസര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി; ഏകദേശം രണ്ട് കോടിയാളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു; വിമര്‍ശനം ട്വിറ്ററിലൂടെ; ഫെയ്‌സ്ബുക്കിനും വിമര്‍ശനം

യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാന്‍ ഇന്ത്യക്ക് കഴിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്രസര്‍ക്കാരിനെതിരേ വീണ്ടും വിമര്‍ശനം. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. 'കോവിഡ് 19 മൂലം കനത്ത നഷ്ടമുണ്ടാകുമെന്ന് ഞാന്‍ മുന്നറിയിപ്പ് നല്‍കിയപ്പോള്‍ മാധ്യമങ്ങള്‍ എന്നെ പരിഹസിച്ചു. ഇന്ന് ഞാന്‍ പറയുന്നു നമ്മുടെ രാജ്യത്തിന് ജോലി നല്‍കാന്‍ സാധിക്കില്ല. നിങ്ങള്‍ എന്റെ അഭിപ്രായത്തെ അനുകൂലിക്കുന്നില്ലെങ്കില്‍ ആറ് ഏഴ് മാസം കാത്തിരിക്കുക.' രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറഞ്ഞു.
കഴിഞ്ഞ നാല് മാസത്തിനിടെ ഏകദേശം രണ്ട് കോടിയാളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടുവെന്ന് രാഹുല്‍ ഗാന്ധി നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. രണ്ട് കോടി കുടുംബങ്ങളുടെ ഭാവി ഇരുട്ടിലാണ്. ഫെയ്‌സ്ബുക്കില്‍ വ്യാജവാര്‍ത്തകളും വിദ്വേഷവും പ്രചരിപ്പിച്ച് തൊഴിലില്ലായ്മയെയും സമ്പദ് വ്യവസ്ഥ തകരുന്നതിനേയും കുറിച്ചുള്ള സത്യങ്ങള്‍ മറച്ചുവെയ്ക്കാനാകില്ലെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
https://www.facebook.com/Malayalivartha























