ട്രഷറികളിലെ തട്ടിപ്പ് കഥ തുടരുന്നു... ട്രഷറി ഉദ്യോഗസ്ഥന്റെ ഡ്രൈവറുടെ വീട്ടിലെ റെയ്ഡില്‍ കണ്ടെത്തിയത് വന്‍ നിധിശേഖരം തന്നെ

അഴിമതി ആരോപണത്തെ തുടര്‍ന്ന് ട്രഷറി ഉദ്യോഗസ്ഥന്റെ ഡ്രൈവറുടെ വീട്ടില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത് കിലോ കണക്കിന് സ്വര്‍ണവും വെള്ളിയും ബൈക്കുകളുടെ വന്‍ശേഖരവും. ആന്ധ്രപ്രദേശിലെ അനന്ദ്പുരിലാണ് സംഭവം. ഇവിടെ ഉദ്യോഗസ്ഥനായ ജി മനോജ് കുമാറിന്റെ ്ര്രെഡവറുടെ വീട്ടിലാണ് റെയ്ഡ് നടന്നത്. നിയമവിരുദ്ധമായി സൂക്ഷിച്ച ആയുധങ്ങളും കണ്ടെത്തിയവയില്‍ ഉള്‍പ്പെടും.
പൊലീസ് കോണ്‍സ്റ്റബിളിന്റെ മകനായ മനോജ് കുമാറിന് പിതാവിന്റെ മരണത്തെ തുടര്‍ന്ന് 2005 ലാണ് ട്രഷറിയില്‍ അക്കൗണ്ടന്റായി ജോലി ലഭിക്കുന്നത്. ജോലിയില്‍ അഴിമതി കാണിക്കുന്നതിന്റെ പേരില്‍ ആരോപണവിധേയനാണ് മനോജ് കുമാര്‍. ട്രഷറിയിലെ സീനിയര്‍ അക്കൗണ്ടന്റാണ് മനോജ് കുമാര്‍. വിരമിക്കല്‍, പെന്‍ഷന്‍ തുടങ്ങിയ കാര്യങ്ങളാണ് മനോജ് കുമാര്‍ കൈകാര്യം ചെയ്യുന്നത്. ഡ്രൈവറുടെ വീട് കൂടാതെ ഇയാളുടെ ഭാര്യാപിതാവിന്റെ വീട്ടിലും റെയ്ഡ് നടന്നിരുന്നു. ഭാര്യാപിതാവിന്റെ വീട്ടില്‍ നിന്നും എട്ട് ട്രങ്കുകളിലായി 2.420 ഗ്രാം സ്വര്‍ണവും 84 കിലോ വെള്ളിയും കണ്ടെത്തി. 15.55 ലക്ഷം രൂപയും ഇവിടെ നിന്ന് പിടിച്ചെടുത്തു. ഇതുകൂടാതെ, ഹാര്‍ഡ്‌ലി ഡേവിസണ്‍, ബുള്ളറ്റ് തുടങ്ങിയ ഏഴോളം വിലകൂടിയ ബൈക്കുകളും രണ്ട് എസ് യു വി വാഹനങ്ങള്‍, നാല് ട്രാക്ടറുകള്‍, 3.9 എംഎം സൊറാകി പിസ്റ്റല്‍സ്, ഒരു കുതിര എന്നിവയും പിടിച്ചെടുത്തവയില്‍ പെടും.49.10 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപത്തെ കുറിച്ചും 27.50 ലക്ഷത്തിന്റെ വില്‍പ്പത്രത്തെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. സംഭവത്തില്‍ അഴിമതി വിരുദ്ധ സെല്ലിനേയും ഇന്‍കം ടാക്‌സ് ഡിപാര്‍ട്‌മെന്റിനേയും വിവരമറിയിച്ചിരിക്കുകയാണ് ആനന്ദ്പൂര്‍ പൊലീസ്.
https://www.facebook.com/Malayalivartha























