ഇന്ത്യന്‍ ക്രിക്കറ്റിനായി നിങ്ങള്‍ ചെയ്ത എല്ലാത്തിനും ഹൃദയം നിറഞ്ഞ നന്ദി; ധോണിക്ക് കത്തെഴുതി പ്രധാനമന്ത്രി നരേന്ദ്ര മോദി

വിരമിച്ച ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മഹേന്ദ്ര സിങ്ങ് ധോണിക്ക് കത്തെഴുതി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യന്‍ ക്രിക്കറ്റിന് ഇതുവരെ നല്‍കിയ സംഭാവനകള്െക്കല്ലാം മോദി ധോണിയോട് നന്ദി പറഞ്ഞു. 'ഒന്നര പതിറ്റാണ്ടായി ഇന്ത്യന്‍ ക്രിക്കറ്റിനായി നിങ്ങള്‍ ചെയ്ത എല്ലാത്തിനും ഹൃദയം നിറഞ്ഞ നന്ദി'-നരേന്ദ്ര മോദി അയച്ച കത്തില്‍ പറയുന്നു.
ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളാണ് ധോണി. മൂന്ന് പ്രധാന ഐ.സി.സി ട്രോഫികളും നേടിയ ഏക ക്യാപ്റ്റനാണ് അദ്ദേഹം. 2007 ലെ ടി 20 ലോകകപ്പ്, 2011 ല്‍ ഏകദിന ലോകകപ്പ്, 2013 ലെ ഐസിസി ചാമ്ബ്യന്‍സ് ട്രോഫി എന്നിവ അദ്ദേഹത്തിെന്റ നേതൃത്വത്തില്‍ ഇന്ത്യ ജയിച്ചിട്ടുണ്ട്.
'താങ്കളുടെ ഹെയര്‍ സ്റ്റെലുകള്‍ പലപ്പോഴും വ്യത്യസ്തമായിരുന്നു. പക്ഷെ വിജയത്തിലും പരാജയത്തിലും താങ്കള്‍ ശാന്തനായി തല ചരിക്കാതെ ഒരുപോലെ നിലകൊണ്ടു. യുവാക്കള്‍ക്ക് ഇതില്‍ വലിയ പാഠങ്ങളുണ്ട്'-മോദി കുറിച്ചു. മൈതാനത്ത് ധോണിയുടെ 16 വര്‍ഷത്തെ നീണ്ട യാത്രയെയും മോദി കത്തില്‍ അനുസ്മരിച്ചു.
'ലോകത്തിലെ മഹാന്മാരായ ബാറ്റ്സ്മാന്മാരില് ഒരാളായി താങ്കളുടെ പേര് ചരിത്രത്തില്‍ ഇടംപിടിക്കും, ഏറ്റവും മികച്ച ക്രിക്കറ്റ് ക്യാപ്റ്റന്‍മാരില്‍ ഒരാളും ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍മാരില്‍ ഒരാളുമാണ് താങ്കള്‍'-മോദി കുറിച്ചു. 'ഒരു ചെറിയ പട്ടണത്തിലെ എളിയ തുടക്കത്തില്‍ നിന്ന് താങ്കള്‍ ദേശീയ കായിക രംഗത്തേക്കും പിന്നീട് അന്താരാഷ്ട്ര തലത്തിലും കടന്നുവന്നു. നിങ്ങള്‍ക്കായി ഒരു പേര് ഉണ്ടാക്കി. രാജ്യം ഇതെല്ലാം ഒാര്‍ത്ത് അഭിമാനിക്കുന്നു'-പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രധാമന്ത്രിക്ക് നന്ദി പറഞ്ഞുകൊണ്ട് കത്ത് പിന്നീട് ധോണി ട്വിറ്ററില്‍ പങ്കുവച്ചു.
https://www.facebook.com/Malayalivartha























