മഹാരാഷ്ട്രയില്‍ ഇന്നലെ 14,492 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.... 24 മണിക്കൂറിനിടെ 326 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്... 12,243 പേര്‍ ഇന്നലെ രോഗമുക്തി നേടി

മഹാരാഷ്ട്രയില്‍ ഇന്നലെ 14,492 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 326 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 12,243 പേര്‍ ഇന്നലെ രോഗമുക്തി നേടി.
സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 6,43,289 ആയി. 1,62,491 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 4,59,124 പേര്‍ രോഗമുക്തരായപ്പോള്‍ 21,359 പേരാണ് ഇതുവരെ രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടത്.
ഡല്‍ഹിയില്‍ 1,215 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 1,059 പേര്‍ രോഗമുക്തി നേടി. 22 പേരാണ് 24 മണിക്കൂറിനിടെ രോഗബാധയെ തുടര്‍ന്ന് മരിച്ചത്.
സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,57,354 ആണ്. ഇതില്‍ 11,271 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 1,41,826 പേര്‍ രോഗമുക്തി നേടി. 4,257 പേര്‍ ഇതുവരെ മരിച്ചു.
https://www.facebook.com/Malayalivartha























