കര്‍ണാടകയിലും തമിഴ്‌നാട്ടിലും കോവിഡ് വൈറസ് ബാധ ഉയരുന്നു.... കര്‍ണാടകയില്‍ ഇന്നലെ ഒറ്റ ദിവസം കൊണ്ട് 7385 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, 102മരണം

കര്‍ണാടകയില്‍ ഇന്നലെ ഒറ്റ ദിവസം കൊണ്ട് 7385 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 6231 പേര്‍ രോഗമുക്തി നേടി. 102 പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ 256975 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 82149 പേര്‍ ചികിത്സയിലുണ്ട്. 170381 പേര്‍ രോഗമുക്തി നേടി. 4429 പേര്‍ മരിച്ചു.
എന്നാല്‍ തമിഴ്നാട്ടില്‍ ഇന്ന് 5986 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 5742 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. തമിഴ്നാട്ടില്‍ ഇന്ന് മാത്രം 116 പേര്‍ മരിച്ചു. തമിഴ്നാട്ടില്‍ ഇതുവരെ 361913 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മൂന്ന് ലക്ഷത്തിലധികം പേര്‍ രോഗമുക്തി നേടി. 53283 ആക്ടീവ് കേസുകളാണ് നിലവില്‍ സംസ്ഥാനത്തുള്ളത്. മരിച്ചവരുടെ എണ്ണം 6239 ആയി.
തമിഴ്നാട്ടില്‍, കേരളത്തില്‍ നിന്ന് എത്തിയ ഒരാള്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 17 പേര്‍ക്കും വിദേശത്ത് നിന്ന് എത്തിയ ഒരാള്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. 73163 പേരുടെ സാമ്പിളുകളാണ് പരിശോധിച്ചത്. രോഗികളില്‍ 218123 പേര്‍ പുരുഷന്‍മാരും 143283 പേര്‍ സ്ത്രീകളുമാണ്. 29 ട്രാന്‍സ്ജെന്‍ഡേഴ്സിനും രോഗബാധയുണ്ട്.
"
https://www.facebook.com/Malayalivartha























