ആന്ധ്രാപ്രദേശിലെ ചിറ്റൂരില്‍ പാല്‍ സംസ്‌കരണ പ്ലാന്റില്‍ അമോണിയ വാതകം ചോര്‍ന്നതിനെ തുടര്‍ന്ന് നിരവധി പേരെ ആശുപത്രിയില്‍

ആന്ധ്രാപ്രദേശിലെ ചിറ്റൂരില്‍ പാല്‍ സംസ്‌കരണ പ്ലാന്റില്‍ അമോണിയ വാതകം ചോര്‍ന്നതിനെ തുടര്‍ന്ന് നിരവധി പേരെ ആശുപത്രിയില്‍ . ഇന്നലെ വൈകുന്നേരം ചിറ്റൂരിലെ ബന്ദപള്ളിയിലായിരുന്നു സംഭവം നടന്നത്. പതിനഞ്ചോളം പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പുതലപ്പട്ടിലെ ഹാറ്റ്‌സണ്‍ കമ്പനിയിലെ പാല്‍ സംസ്‌കരണ പ്ലാന്റില്‍ ഇന്നലെ വൈകുന്നേരം അഞ്ചോടെയാണ് വാതകച്ചോര്‍ച്ച ഉണ്ടായത്. വിഷവാതകം ശ്വസിച്ച് അസ്വസ്ഥത അനുഭവപ്പെട്ട തൊഴിലാളികളെ ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ മൂന്ന് പേരുടെ നിലഗുരുതരമാണ്. ഇവരെ തിരുപ്പതിയിലെ ആശുപത്രിയിലേക്ക് മാറ്റി. പ്ലാന്റിലെ തൊഴിലാളികളെല്ലാം സ്ത്രീകളായിരുന്നു.
"
https://www.facebook.com/Malayalivartha























