തെലങ്കാനയിലെ ഹൈഡ്രോ ഇലക്ട്രിക് പ്ലാന്റിൽ വൻ തീപിടിത്തം; ഒൻപത് പേർ അകത്തു കുടുങ്ങിയതായി റിപ്പോർട്ട്

തെലങ്കാനയിലെ ഹൈഡ്രോ ഇലക്ട്രിക് പ്ലാന്റിൽ വൻ തീപിടിത്തം. പ്ലാന്റിനുള്ളിലെ പവർ ഹൗസിലാണു തീപിടിത്തമുണ്ടായത്. ഒൻപത് പേർ അകത്തു കുടുങ്ങിയതായാണു റിപ്പോർട്ടുകൾ.
ശ്രീശൈലം ഹൈഡ്രോ ഇലക്ട്രിക് പ്ലാന്റിൽ രാത്രിയിലാണു തീപിടിത്തം പൊട്ടിപ്പുറപ്പെട്ടത്. ആന്ധ്രാപ്രദേശ്-തെലങ്കാന അതിർത്തിയിലാണ് ഈ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. പത്തുപേരെ ഉടൻതന്നെ രക്ഷപ്പെടുത്തി. അകത്തു കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താൻ ദുരന്ത നിവാരണ സേനാംഗങ്ങൾ ശ്രമം തുടരുകയാണ്. കർണൂലിൽനിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ സഹായത്തിനുണ്ട്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
https://www.facebook.com/Malayalivartha























