ഗൃഹനാഥന്‍ കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കേ മരിച്ചു.... മനംനൊന്ത് ഭാര്യയും മക്കളും ആറ്റില്‍ചാടി ആത്മഹത്യ ചെയ്തു

ഗൃഹനാഥന്‍ കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കേ മരിച്ചു.... മനംനൊന്ത് ഭാര്യയും മക്കളും ആറ്റില്‍ചാടി ആത്മഹത്യ ചെയ്തു. ആന്ധ്രാപ്രദേശിലാണ് ദാരുണ സംഭവമുണ്ടായത്. വെസ്റ്റ് ഗോദാവരി ജില്ലയിലാണ് നാടിനെ നടുക്കിയ മരണങ്ങള്‍ സംഭവിച്ചത്.
50 കാരിയായ രാജേശ്വരി റെഡ്ഡയും 25 വയസ്സുള്ള മകനും 23 വയസ്സുള്ള മകളുമാണ് ഗോദാവരി നദിയില്‍ ചാടി ജീവന്‍ അവസാനിപ്പിച്ചത്.ആഗസ്റ്റ് 16നാണ് രാജേശ്വരി റെഡ്ഡിയുടെ ഭര്‍ത്താവ് കോവിഡ് ബാധിച്ച് ചികില്‍സയിലിരിക്കേ മരിച്ചത്. ഇതിന് 3 ദിവസങ്ങള്‍ക്ക് ശേഷം ഭാര്യയും മക്കളും കാറിലെത്തി കരകവിഞ്ഞൊഴുകുന്ന നദിയിലേക്ക് ചാടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.ഇവരുടെ കാറില്‍ നിന്നും ഒരു കുറിപ്പ് ലഭിച്ചിരുന്നു.
കുടുംബനാഥന്‍ മരിച്ചതോടെ ഇവര്‍ എല്ലാവരും തന്നെ വിഷാദ അവസ്ഥയിലായെന്നും ബന്ധുക്കളാരും തന്നെ വിളിച്ച് ആശ്വസിപ്പിച്ചില്ലെന്നുമാണ് കത്തിലുള്ളത്. ഇവരുടെ മൃതദേഹങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ല.
"
https://www.facebook.com/Malayalivartha























