ഭീതിപ്പെടുത്തുന്ന മഴക്കെടുതി: കേരളമടക്കമുള്ള പത്തു സംസ്ഥാനങ്ങളിലായി 876 പേർ മരിച്ചു; 12 സംസ്ഥാനങ്ങളിൽ സ്ഥിതി രൂക്ഷം

കേരളമടക്കമുള്ള പത്തു സംസ്ഥാനങ്ങളിലായി മഴക്കെടുതിയിൽ 876 പേർ ഇതുവരെ മരിച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഏറ്റവും കൂടുതൽ ആളുകൾ മരിച്ചത് പശ്ചിമബംഗാളിലാണ്. ഇവിടെ 255 പേർ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്.
കേരളത്തിൽ 107 പേരാണ് മഴക്കെടുതികളിൽ മരിച്ചത്. അസമിൽ 139 മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 12 സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷമാണെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള ദുരന്ത നിവാരണ ഡിവിഷൻ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ഈ മൺസൂൺ സീസണിൽ, കഴിഞ്ഞ ബുധനാഴ്ച വരെയുള്ള കണക്കുകളനുസരിച്ചാണ് റിപ്പോർട്ട്.
https://www.facebook.com/Malayalivartha























