രഞ്ജൻ ഗൊഗോയിക്കെതിരേ അന്വേഷണം വേണം....! ; അപേക്ഷകന്റെ ഹർജി സുപ്രീംകോടതി തള്ളി
സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരേ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തള്ളി. ജഡ്ജി എന്ന നിലയിലുള്ള പദവി ദുരുപയോഗം ചെയ്തതിനെ കുറിച്ച് അന്വേഷണം വേണമെന്നാവശ്യപ്പെട്ടായിരുന്നു ഹർജി.
ജസ്റ്റീസ് ഗൊഗോയി വിരമിച്ചതു ചൂണ്ടിക്കാട്ടിയാണു സുപ്രീംകോടതി ഹർജി തള്ളിയത്. അരുണ്‍ രാമചന്ദ്ര ഹുബികർ എന്നയാളായിരുന്നു പരാതിക്കാരൻ. പൊതുതാത്പര്യ ഹർജി സമർപ്പിച്ചു രണ്ടു വർഷമായിട്ടും ഹർജിക്കാർ വാദം കേൾക്കാൻ ആവശ്യപ്പെട്ടില്ലെന്നു ജസ്റ്റീസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
അതേസമയം, കേസ് ലിസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു രജിസ്ട്രിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന ഹർജിക്കാരന്റെ വാദം കോടതി അംഗീകരിച്ചില്ല. ഇതുമായി ബന്ധപ്പെട്ട് നിരവധി തവണ സുപ്രീം കോടതിക്കു കത്തയച്ചിരുന്നുവെന്ന വാദവും കോടതി തള്ളി. 2018 ഒക്ടോബർ മൂന്നിനാണു ഗൊഗോയ് സുപ്രീംകോടതി ചീഫ് ജസ്റ്റീസായി ചുമതലയേൽക്കുന്നത്. 2019 നവംബറിൽ വിരമിച്ച ഗൊഗോയ് തൊട്ടുപിന്നാലെ രാജ്യസഭാംഗമായി.
https://www.facebook.com/Malayalivartha