Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തിൽ നീതിതേടുന്ന പിതാവിന്റെ പോരാട്ടങ്ങൾക്ക് പിന്തുണയേകി നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി

21 AUGUST 2020 04:08 PM IST
മലയാളി വാര്‍ത്ത

More Stories...

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം

'അമ്മക്ക് അനിയത്തിയെ മതി ഞാൻ അവരെ കൊന്നു സാറെ..! ഞാന്‍ മൂന്നിനെയും വെട്ടിത്തുണ്ടമാക്കി! പൊട്ടിച്ചിരിച്ച് മൂത്തമകൾ..!

കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..

'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..

സുശാന്ത് മരണത്തിൽ വേദനയോടെ രോദനം നടത്തുന്ന പിതാവ് ഉണ്ട് .ആ മകന് നീതി ലഭിക്കാനായി ആ പിതാവ് പോരാടുകയാണ് . എന്നാൽ ആ അച്ഛന്റെ രോദനത്തിന് പിന്തുണ അർപ്പിച്ച് സുരേഷ് ഗോപി രംഗത്ത് എത്തിയിരിക്കുന്നു. ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തിൽ നീതിതേടുന്ന പിതാവിന്റെ പോരാട്ടങ്ങൾക്ക് പിന്തുണയേകി നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി രംഗത്ത് വന്നതോടെ അത് ഏറെ ആശ്വാസകരമാകുകയാണ് അവർക്ക് . കുറച്ചു ദിവസങ്ങൾക്കുമുൻപ് ദേശീയ മാധ്യമത്തോട് പ്രതികരിക്കവെയാണ് സുരേഷ് ഗോപി നിലപാടുകൾ വ്യക്തമാക്കിയത്.സുശാന്തിന്റെ മരണത്തിലെ അന്വേഷണം എങ്ങനെ വേണമെന്ന് തീരുമാനിക്കുമ്പോൾ പിതാവിനെക്കൂടി പരിഗണിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു. സർക്കാർ ഇടപെട്ടാൽ അന്വേഷണം സുതാര്യമല്ലാതാകുമെന്നും അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി .


അതേ സമയം ദിഷയുടെയും സുശാന്തിന്റെയും മരണത്തിൽ ആ ഉന്നതന് പങ്കുണ്ട് എന്ന വാർത്തകൾ പുറത്ത് വരുന്നുണ്ട്. ഓരോ ദിവസവും പുതിയ കഥകളും ഊഹാപോഹങ്ങളുമാണു സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടു പുറത്തുവരുന്നത്. ബോളിവുഡിലെ സ്വജന പക്ഷപാതത്തിൽ തുടങ്ങിയ വെളിപ്പെടുത്തലുകൾ ബിഹാർ, മഹാരാഷ്ട്ര സംസ്ഥാനങ്ങൾ തമ്മിലുള്ള പോരുകൾക്ക് വരെ വഴിതെളിച്ചു . കേന്ദ്ര സർക്കാരും തർക്കത്തിന്റെ ഒരറ്റത്തുണ്ട് എന്ന കാര്യം ശ്രദ്ധേയം . കേസിന്റെ തുടക്കം മുതൽ മുംബൈ പൊലീസിന്റെ ഇടപെടലുകൾ ദുരൂഹമാണെന്ന ആരോപണത്തെ ഊട്ടിയുറപ്പിക്കുന്നതാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിവരവും. ദിഷയുടെയും സുശാന്തിന്റെയും മരണങ്ങളിൽ മഹാരാഷ്ട്ര മന്ത്രിയും ശിവസേന നേതാവുമായ ആദിത്യ താക്കറെയ്ക്കു പങ്കുണ്ട് എന്ന ആരോപണമാണ് ഇപ്പോൾ ഉയർന്നു കേൾക്കുന്നത്.

‘സുശാന്ത് ഒരിക്കലും ആത്മഹത്യ ചെയ്യില്ല, നൂറുവട്ടം ഉറപ്പാണ്. മുൻ മാനേജർ ദിഷയുടെ മരണത്തെ കുറിച്ചു കുറേ കാര്യങ്ങൾ അദ്ദേഹത്തിന് അറിയാമായിരുന്നു. ദിഷയുടെ മരണത്തോടെ സുശാന്ത് അസ്വസ്ഥനായിരുന്നു. ദിഷയെ അപായപ്പെടുത്തിയവർ തന്നെയും അപായപ്പെടുത്തുമെന്നു ഭയന്നു. അവസാന നാളുകളിൽ സുശാന്ത് ആരെയോ ഭയപ്പെട്ടിരുന്നു. മുഖത്തു ഗുരുതരമായ പരുക്കുകൾ തെളിഞ്ഞു കാണാമായിരുന്നു, പൊലീസ് അതു കാര്യമായി എടുത്തില്ല’– പറയുന്നതു സ്മിത പരീഖ്, സുശാന്തിന്റെ കുടുംബ സുഹൃത്തും ഉറ്റചങ്ങാതിയും. സുശാന്തിന്റെ മരണം നടന്ന് ഏതാനും നാളുകൾക്കു ശേഷം പുറത്തുവന്ന സ്മിതയുടെ അഭിമുഖം സമൂഹമാധ്യമങ്ങളിൽ വലിയ ഊഹാപോഹങ്ങൾക്കും വഴിതുറന്നു.


ജൂൺ 8ന് മുംബൈ മലാഡിലെ കെട്ടിട സമുച്ചയത്തിൽനിന്നു വീണു മരിച്ച നിലയിലാണു സുശാന്തിന്റെ മുൻ മാനേജർ ദിഷ സാലിയാന്റെ മൃതദേഹം കണ്ടെടുത്തത്; സുശാന്ത് ജീവനൊടുക്കിയതിനു കൃത്യം ഒരാഴ്ച മുൻപ്. സുശാന്തിന്റെ മരണം കൊലപാതകമാണെന്നും കഴുത്തിൽ ചങ്ങല കുരുക്കി സുശാന്തിനെ പ്രതിയോഗികൾ വകവരുത്തിയതാണെന്നും തുടർന്നു കഥകൾ പ്രചരിച്ചു. ദിഷ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടതാണെന്നും ട്വിറ്ററിൽ വൻ പ്രചാരണമുണ്ടായി. നടൻ സൂരജ് പഞ്ചോളിയും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകനും മന്ത്രിയുമായ ആദിത്യയും ദിഷ കൊല്ലപ്പെട്ട അന്നു മലാഡിലെ കെട്ടിട സമുച്ചയത്തിൽ നടന്ന പാർട്ടിയിൽ പങ്കെടുത്തതായി ചില പ്രാദേശിക മാധ്യമങ്ങൾ വാർത്ത നൽകിയതോടെ രാഷ്ട്രീയ പോര് മുറുകി.

‘ദിഷ ഗർഭിണിയായിരുന്നില്ല. ബലാത്സംഗത്തിനിരയായെന്ന വാർത്തകൾ തെറ്റാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അസ്വാഭാവികമായി ഒന്നും കണ്ടിരുന്നില്ല. ഞങ്ങളുടെ കുടുംബത്തെ വെറുതെ വിടൂ. മുംബൈ പൊലീസിനെ ഞങ്ങൾക്ക് വിശ്വാസമാണ്’– കൈകൾ കൂപ്പി ദിഷ സാലിയാന്റെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ കുടുംബത്തിന് മഹാരാഷ്ട്ര സർക്കാരിൽനിന്ന് സമ്മർദമുണ്ടെന്ന് ആരോപിച്ച് ബിജെപി നേതാക്കൾ രംഗത്തെത്തി. ദിഷ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടുവെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സ്വകാര്യ ഭാഗങ്ങളിലെ മുറിവുകളെ കുറിച്ച് പരാമർശമുണ്ടെന്നു ബിജെപി എംപി നാരായൺ റാണ പറഞ്ഞതോടെ വിവാദം മുറുകി.

സുശാന്തിന്റെ മരണശേഷം മീനാഷി മീനു എന്ന പേരിലുള്ള ട്വിറ്റർ അക്കൗണ്ടിലൂടെ നിരവധി ഊഹാപോഹങ്ങളും സിദ്ധാന്തങ്ങളുമാണു പങ്കുവയ്ക്കപ്പെട്ടത്. ദിഷയുടെ മരണത്തിനു ശേഷം അൻപതോളം സിം കാർഡുകൾ സുശാന്ത് മാറ്റിയെന്നും മഹേഷ് ഭട്ടിന്റെ നിർദേശം അനുസരിച്ചാണ് ജനുവരി 10ന് കാമുകി റിയ ചക്രവർത്തി സുശാന്തിന്റെ വീട്ടിൽനിന്ന് മാറി താമസിച്ചതെന്നും പ്രചാരണമുണ്ടായി. ദിഷയുടെയും സുശാന്തിന്റെയും മരണത്തിൽ മുംബൈ പൊലീസ് സ്വീകരിച്ച നടപടികളിലും ദുരൂഹതയുണ്ടെന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (2 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (4 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (4 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (4 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (4 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (5 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (5 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (5 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (5 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (5 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (5 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (5 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (5 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (6 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (7 hours ago)

Malayali Vartha Recommends