Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

കോവിഡ് വാക്സീൻ നിർമാണം വളരെ പ്രധാനപ്പെട്ട പ്രശ്നമാണ് ; സ്പുട്നിക് 5 വൻതോതിൽ ഉത്പാദിപ്പിക്കാനുള്ള ശേഷി ഇന്ത്യയ്ക്കുണ്ട് ; വാക്സീൻ നിർമാണത്തിൽ ഇന്ത്യയുടെ പങ്കാളിത്തം അഭ്യർത്ഥിച്ച് റഷ്യ

21 AUGUST 2020 04:12 PM IST
മലയാളി വാര്‍ത്ത

More Stories...

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം

'അമ്മക്ക് അനിയത്തിയെ മതി ഞാൻ അവരെ കൊന്നു സാറെ..! ഞാന്‍ മൂന്നിനെയും വെട്ടിത്തുണ്ടമാക്കി! പൊട്ടിച്ചിരിച്ച് മൂത്തമകൾ..!

കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..

'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..

ഒടുവിൽ റഷ്യ ആ നിർണ്ണായക തീരുമാനം എടുത്തു.,....കോവിഡ് വാക്‌സിൻ കണ്ടുപിടിക്കുന്നതിൽ ഇന്ത്യയ്‌ക്കൊപ്പം ചേർന്നു പ്രവർത്തിക്കും.....ലോകം ഞെട്ടുന്ന ചുവടു വയ്പുമായി റഷ്യ.....തലയുർത്തി ഇന്ത്യ .................ലോകത്തെ ആദ്യത്തെ കോവിഡ് വാക്സീൻ എന്ന അവകാശവാദവുമായി എത്തിയ റഷ്യയുടെ ‘സ്പുട്നിക് 5’ ന്റെ നിർമാണത്തിൽ ഇന്ത്യയുടെ പങ്കാളിത്തം തേടി രംഗത്ത് എത്തിയിരിക്കുകയാണ് റഷ്യ ഇപ്പോൾ . റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ട് (ആർ‌ഡി‌എഫ്) ചീഫ് എക്‌സിക്യൂട്ടീവ് കിറിൽ ദിമിത്രീവ് ഓൺലൈൻ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചത്.


കോവിഡ് വാക്സീൻ നിർമാണം വളരെ പ്രധാനപ്പെട്ട പ്രശ്നമാണെന്നും സ്പുട്നിക് 5 വൻതോതിൽ ഉത്പാദിപ്പിക്കാനുള്ള ശേഷി ഇന്ത്യയ്ക്കുണ്ടെന്നും ദിമിത്രീവ് വ്യക്തമാക്കി . വാക്സീൻ നിർമാണത്തിൽ പങ്കാളിയാകാൻ നിരവധി രാജ്യങ്ങൾ മുന്നോട്ടു വരുന്നുണ്ടെങ്കിലും ഇന്ത്യയുമായി സഹകരിക്കാനാണ് താത്പര്യമെന്നും അദ്ദേഹം പറഞ്ഞു. മോസ്കോ ഗമാലിയ ഗവേഷണ സർവകലാശാലയും റഷ്യൻ പ്രതിരോധ മന്ത്രാലയവും ചേർന്നാണ് ‘സ്പുട്നിക് 5’ വികസിപ്പിച്ചത്. റഷ്യയുടെ കോവിഡ് വാക്സിനീൽ ഇന്ത്യയും താത്പര്യം പ്രകടിപ്പിച്ചിരുന്നു. റഷ്യക്ക് പുറമേ, യുഎഇയിലും സൗദി അറേബ്യയിലും ബ്രസീലിലും ഇന്ത്യയിലും വാക്സീൻ പരീക്ഷണം നടത്തുമെന്നും ഇന്ത്യയിൽ വാക്സീൻ നിർമിക്കുന്നതിനു മുന്നോടിയായുള്ള ചർച്ചകൾ പുരോഗമിക്കുന്നതായും ദിമിത്രീവ് പറഞ്ഞു.ഇന്ത്യയുമായും ഇന്ത്യയിലെ ശാസ്ത്രഞ്ജരുമായും നിർമാണ കമ്പനികളുമായും റഷ്യയ്ക്ക് സഹകരണമുണ്ട്. അവർ ഞങ്ങളുടെ സാങ്കേതിക വിദ്യ പെട്ടെന്നു മനസിലാക്കുന്നു’– ഒരു ദേശീയ മാധ്യമത്തിനു അനുവദിച്ച അഭിമുഖത്തിൽ ദിമിത്രീവ് പറഞ്ഞ വാക്കുകളാണിത് .

വാക്സീൻ സുരക്ഷിതമാണെന്നാണു റഷ്യൻ ശാസ്ത്രജ്ഞർ അവകാശപ്പെടുന്നത്. മനുഷ്യരിലെ പരീക്ഷണങ്ങൾ വിജയിച്ചതായി റഷ്യ അവകാശപ്പെടുന്നുണ്ടെങ്കിലും വിശദാംശങ്ങൾ ഇതുവരെയും പുറത്തുവന്നിട്ടില്ല. വാക്സീന്റെ ക്ലിനിക്കൽ പരീക്ഷണത്തിനായി 20,000 ആളുകള്‍ നിലവിലുണ്ടെന്ന് മോസ്കോ ഗമാലിയ ഗവേഷണ സർവകലാശാല ഡയറക്ടർ അലക്സാണ്ടർ ഗിന്റ്‌സ്ബർഗ് പറഞ്ഞു.കോവിഡ് വാക്സീൻ കൂടുതൽ ആളുകളിൽ പരീക്ഷിക്കാനൊരുങ്ങുകയാണ് റഷ്യ. 40,000 പേരിലാണു റഷ്യ വികസിപ്പിച്ച വാക്സീൻ ഇനി പരീക്ഷിക്കുക. റഷ്യയിലെ ജനങ്ങളിൽ വാക്സീൻ ഉപയോഗിക്കാനുള്ള അനുമതി നേടുന്നതിനു മുന്നോടിയായാണു പരീക്ഷണമെന്നാണു റിപ്പോർട്ട്.1957ൽ സോവിയറ്റ് യൂണിയൻ വിക്ഷേപിച്ച ലോകത്തെ ആദ്യ കൃത്രിമ ഉപഗ്രഹം ‘സ്പുട്നിക്കി’നെ അനുസ്മരിപ്പിച്ച് ‘സ്പുട്നിക് 5’ എന്നാണു വാക്സീന് റഷ്യ പേരു നൽകിയത്. വാക്സീന്റെ വൻതോതിലുള്ള ഉൽപാദനം ഒക്ടോബറോടെ തുടങ്ങുമെന്നാണു റിപ്പോർട്ടുകൾ. വാക്സീൻ പരീക്ഷണ ഡോസ് സ്വീകരിച്ചവരിൽ തന്റെ മകളുമുണ്ടെന്നു റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ വ്യക്തമാക്കിയിരുന്നു. പരീക്ഷണഘട്ടങ്ങളിൽ ഉയർന്ന കാര്യക്ഷമത തെളിയിച്ച വാക്സിൻ, കോവിഡിൽനിന്ന് ദീർഘകാലത്തെ പ്രതിരോധശേഷി നൽകുമെന്നും മരുന്നുസ്വീകരിച്ചവരിൽ തന്റെ മകളും ഉൾപ്പെടുന്നുവെന്നും പുടിൻ വ്യക്തമാക്കിയിരുന്നു.മതിയായ പരീക്ഷണങ്ങൾക്കുശേഷമാണ് വാക്സിൻ പുറത്തിറക്കിയതെന്നും പുടിൻ ആദ്യം അറിയിച്ചത് എന്നാൽ, സുരക്ഷാ പരിശോധനകളും മനുഷ്യരിലെ പരീക്ഷണവും ഉൾപ്പെടുന്ന പരീക്ഷണത്തിന്റെ മൂന്നാംഘട്ടം ഒഴിവാക്കിയാണ് വാക്സിൻ പുറത്തിറക്കിയത് എന്ന ആക്ഷേപം ശാസ്ത്രസമൂഹത്തിൽനിന്ന് ഉയർന്നിരുന്നു. അതിനു പിന്നാലെയാണ് പുതിയ തീരുമാനം സ്വീകരിചിരിക്കുന്നത്. ഇപ്പോൾ ഇന്ത്യയുടെ സഹകരണം തേടിയിരിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (2 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (4 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (4 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (4 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (4 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (5 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (5 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (5 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (5 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (5 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (5 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (5 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (5 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (6 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (7 hours ago)

Malayali Vartha Recommends