ചൈനക്ക് എതിരായ നിലപാട് ഇന്ത്യ കൂടുതല്‍ ശക്തമാക്കി ... 44 സെമി ഹൈസ്പീഡ് വന്ദേഭാരത് ട്രെയിനുകള്‍ നിര്‍മിക്കുന്നതിന് ചൈനീസ് കന്പനിക്ക് നല്‍കിയ കരാര്‍ ഇന്ത്യ റദ്ദാക്കി

ചൈനക്ക് എതിരായ നിലപാട് കൂടുതല്‍ ശക്തമാക്കി ഇന്ത്യ. 44 സെമി ഹൈസ്പീഡ് വന്ദേഭാരത് ട്രെയിനുകള്‍ നിര്‍മിക്കുന്നതിന് ചൈനീസ് കന്പനിക്ക് നല്‍കിയ കരാര്‍ ഇന്ത്യ റദ്ദാക്കി. ട്രെയിന്‍ നിര്‍മാണത്തിന് ആഭ്യന്തര കന്പനിയെ കണ്ടെത്തുന്നതിന് പുതിയ ഒരാഴ്ചക്കകം പുതിയ ടെണ്ടര്‍ ക്ഷണിക്കുമെന്നാണ് റിപ്പോര്‍ട്ട്. ചൈനീസ് സംയുക്ത സംരംഭമായ സിആര്‍ആസി പയനിയര്‍ ഇലക്ട്രിക് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കന്പനിയുമായാണ് റെയില്‍വേ കരാറുണ്ടാക്കിയിരുന്നത്.
ചൈന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിആര്‍ആര്‍സി യോങ്കി ഇലക്ട്രിക് കന്പനിയും ഗുഡ്ഗാവ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പയനിയര്‍ ഫി-മെഡ് പ്രൈവറ്റ് ലിമിറ്റഡ് കന്പനിയും ചേര്‍ന്ന് രൂപവത്കരിച്ച സംയുക്ത സംരംഭമായിരുന്നു ഇത്. 2015ലാണ് ഇരുകന്പനികളും ചേര്‍ന്ന് പുതിയ കന്പനി രൂപവത്കരിച്ചത്.
ചൈനീസ് സംയുക്ത സംരംഭമാണ് പദ്ധതിയുടെ പിന്നിലെന്ന് വ്യക്തമായപ്പോള്‍ ടെണ്ടര്‍ റദ്ദാക്കാന്‍ തീരുമാനിച്ചതാണെന്ന് റെയില്‍വേ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.സെമി ഹൈസ്പീഡ് ട്രെയിന്‍ നിര്‍മാണത്തിന് ടെണ്ടര്‍ ക്ഷണിച്ചപ്പോള്‍ മുന്നോട്ടുവന്ന ആറ് കന്പനികളിലെ ഏക വിദേശ കന്പനിയായിരുന്നു ഇത്.
"
https://www.facebook.com/Malayalivartha























