രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 30 ലക്ഷത്തിലേക്ക് അടുക്കുന്നു... തമിഴ്നാട്ടില്‍ ഇന്നലെ 5,995 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 30 ലക്ഷത്തിലേക്ക് അടുക്കുന്നു. ഇതില്‍ 22.2 ലക്ഷം പേര് പരിശോധനാഫലം നെഗറ്റീവായതിനെ തുടര്‍ന്ന് ആശുപത്രി വിട്ടു. 55,900 ലേറെ പേര് മരിച്ചു. വ്യാഴാഴ്ച മാത്രം 68,898 പേര്‍ക്കാണ് രാജ്യത്തു കോവിഡ് സ്ഥിരീകരിച്ചത്. 983 പേര് മരിച്ചു.
ഇതേസമയം, പ്രതിദിന മുക്തിയില്‍ വീണ്ടും റെക്കോര്‍ഡ് വര്‍ധന രേഖപ്പെടുത്തി. ആകെ കോവിഡ് മുക്തര്‍ 74%. മരണനിരക്ക് 1.89%. മഹാരാഷ്ട്രയില്‍ ഇന്നലെ 14,161 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.ഇന്നലെ 11,749 പേര് കോവിഡ് മുക്തരായി ആശുപത്രി വിട്ടു. സംസ്ഥാനത്ത് 339 പേരാണ് ഇന്നലെ കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്.
സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 6,57,450 ആയി. 4,70,873 പേര് ഇതിനോടകം രോഗമുക്തി നേടി. നിലവില്‍ 1,64,562 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതിനോടകം 21,698 പേര്‍ക്കാണ് കോവിഡ് മൂലം മഹാരാഷ്ട്രയില്‍ ജീവന് നഷ്ടമായത്. തമിഴ്നാട്ടില്‍ ഇന്നലെ 5,995 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 101 മരണമാണ് സംസ്ഥാനത്ത് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ കോവിഡ് ബാധിച്ച് തമിഴ്നാട്ടില്‍ മരിച്ചവരുടെ എണ്ണം 6,340 ആയി. 5,764 പേര് ഇന്നലെ രോഗമുക്തി നേടിയെന്നാണ് ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകളില്‍ പറയുന്നത്.
https://www.facebook.com/Malayalivartha