കോവിഡ്: പ്രണബ് മുഖര്‍ജി വെന്റിലേറ്ററില്‍ തുടരുന്നു; എസ്.പി.ബി.-യുടെ നില ഗുരുതരം
മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന് നിലനിര്‍ത്തുന്നതെന്നും ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്നും സൈനിക ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു.
പ്രണബിനെ ഡല്‍ഹി കറ്റോണ്മെന്റിലെ ആര്‍മി റിസര്‍ച്ച് ആന്‍ഡ് റഫറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് തലച്ചോറില്‍ രക്തം കട്ടപിടിച്ചത്് നീക്കാനായിരുന്നു. ഇക്കഴിഞ്ഞ 10-ന് ആശുപത്രിയിലെത്തിച്ചതിനു ശേഷം നടത്തിയ പരിശോധനയില്‍ അദ്ദേഹത്തിനു കോവിഡ് സ്ഥിരീകരിച്ചു. ചികിത്സ തുടരുന്നതിനിടെ ശ്വാസകോശത്തില്‍ അണുബാധയുമേറ്റു. വിദഗ്ധ ഡോക്ടര്‍മാരടങ്ങുന്ന പ്രത്യേക സംഘം പ്രണബിന്റെ ആരോഗ്യനില സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്ന് ആശുപത്രി ബുള്ളറ്റിന് പറയുന്നു.
കോവിഡ് ബാധിതനായി ചികിത്സയിലുള്ള ഗായകന് എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ നില അതീവഗുരുതരമായി തുടരുന്നു. ജീവന്‍രക്ഷാ ഉപാധികളുടെ സഹായത്തോടെയാണ് ജീവന് നിലനിര്‍ത്തുന്നത്.
https://www.facebook.com/Malayalivartha