ഇന്ത്യന്‍ സര്‍ക്കാരിനെ ആര്‍ക്കും വിശ്വസിക്കാന്‍ കഴിയില്ല; അവര്‍ കള്ളം പറയാത്ത ഒരു ദിവസം പോലുമില്ല; മോദി ചെയ്യുന്ന കാര്യങ്ങള്‍ തെറ്റാണെന്ന് അദ്ദേഹത്തിന് തന്നെ അറിയാം; വിമർശനവുമായി ജമ്മുകാഷ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുള്ള
ഇന്ത്യന്‍ സര്‍ക്കാരിനെ ആര്‍ക്കും വിശ്വസിക്കാന്‍ കഴിയില്ല. അവര്‍ കള്ളം പറയാത്ത ഒരു ദിവസം പോലുമില്ലെ; പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും ജമ്മുകാഷ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുള്ള രംഗത്ത്. . കേന്ദ്ര സര്‍ക്കാര്‍ എന്നും കള്ളം പറയുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ സര്‍ക്കാരിനെ ആര്‍ക്കും വിശ്വസിക്കാന്‍ കഴിയില്ല. അവര്‍ കള്ളം പറയാത്ത ഒരു ദിവസം പോലുമില്ലെന്ന് അദ്ദേഹം പറഞ്ഞു. ജമ്മുകാഷ്മീരിലേക്ക് സൈന്യത്തെ വിന്യസിക്കുന്നതിന് ഒരു ദിവസം മുന്‍പ് താന്‍ പ്രധാനമന്ത്രിയോട് സംസാരിച്ചിരുന്നു. എന്നാല്‍ അപ്പോഴൊന്നും ഇക്കാര്യത്തെ കുറിച്ച് ഒരു സൂചന പോലും നല്‍കിയില്ല. തൊട്ടടുത്ത ദിവസം കുറെയധികം സൈന്യം കാഷ്മീരിലെത്തി. അമര്‍നാഥ് യാത്ര റദ്ദ് ചെയ്ത് വിനോദ സഞ്ചാരികളെ കാഷ്മീരിന് പുറത്താക്കി. ഈ സമയം കാഷ്മീരില്‍ നടന്നതെല്ലാം വിചിത്രമായിരുന്നു. പാക്കിസ്ഥാനുമായുള്ള യുദ്ധമോ മറ്റോ നടക്കാന്‍ പോകുന്നപോലെയായിരുന്നു കാഷ്മീരിലെ അന്നത്തെ അവസ്ഥ. മോദിയോട് ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചു. എന്നാല്‍ ഒന്നും മറുപടി നല്‍കിയില്ല. മോദി ചെയ്യുന്ന കാര്യങ്ങള്‍ തെറ്റാണെന്ന് അദ്ദേഹത്തിന് തന്നെ അറിയാമെന്നും ഫറൂഖ് അബ്ദുള്ള പറഞ്ഞു.
https://www.facebook.com/Malayalivartha