Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

കൊച്ചിയും കണ്ണുരും പി.പി.പി; പിന്നെ തിരുവനന്തപുരത്ത് മാത്രം പ്രശ്‌നം എന്താണ്; വ്യോമയാനമന്ത്രി ചോദിക്കുന്നു; അതും പച്ച മലയാളത്തില്‍; കേരള സര്‍ക്കാര്‍ സ്വകാര്യവല്‍ക്കരണത്തിന് എതിരാണെങ്കില്‍ പിന്നെ എന്തിനാണ് ലേലത്തില്‍ പങ്കെടുത്തത്?

22 AUGUST 2020 03:56 PM IST
മലയാളി വാര്‍ത്ത

More Stories...

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം

'അമ്മക്ക് അനിയത്തിയെ മതി ഞാൻ അവരെ കൊന്നു സാറെ..! ഞാന്‍ മൂന്നിനെയും വെട്ടിത്തുണ്ടമാക്കി! പൊട്ടിച്ചിരിച്ച് മൂത്തമകൾ..!

കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..

'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..

തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് സ്വകാര്യ കമ്പനിക്ക് നല്‍കിയതിനെച്ചൊല്ലിയുള്ള വിവാദത്തില്‍ വിശദീകരണവുമായി കേന്ദ്ര വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരി. അതു പച്ചമലയാളത്തില്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം വിശദീകരണവും ഒപ്പം കേരളത്തിലെ ഭരണ പ്രതിപക്ഷ കക്ഷികളോടും ചോദ്യവും ഉന്നയിക്കുന്നത്. ഇന്നലെ ഉയര്‍ത്തിയ അതേ വാദങ്ങളുടെ തന്നെ മലയാള വിവര്‍ത്തനമാണ് അദ്ദേഹം തന്റെ ഫെയ്‌സ്ബുക് പോസ്റ്റില്‍ ഉയര്‍ത്തിയിരിക്കുന്നത്.

പൊതു മേഖലയും സ്വകാര്യ മേഖലയും കൂടിയുള്ള പങ്കാളിത്തത്തിലുള്ള ഇന്ത്യയിലെ ആദ്യത്തെ എയര്‍പോര്‍ട്ട് കൊച്ചിയിലാണ്. അതു പോലെ കേരളത്തില്‍ ഉള്ള ഒരു വിജയകരമായ പിപിപി സംരംഭത്തിന്റെ ഉദാഹരണമാണ് കണ്ണൂര്‍ വിമാനത്താവളം. ഇങ്ങനെ വളരെ വിജയകരമായ രണ്ട് എയര്‍പോര്‍ട്ടുകള്‍ നടത്തുന്ന കേരള സര്‍ക്കാര്‍ തന്നെ തിരുവനന്തപുരം എയര്‍പോര്‍ട്ട് പിപിപി മോഡലില്‍ കൈമാറ്റം ചെയ്യുന്നതിനെ എതിര്‍ക്കുകയാണ്. കേരള സര്‍ക്കാര്‍ സ്വകാര്യവല്‍ക്കരണത്തിന് എതിരാണെങ്കില്‍ പിന്നെ എന്തിനാണ് ലേലത്തില്‍ പങ്കെടുത്തത്? ന്യായമായ അവസരവും റൈറ്റ് ഓഫ് ഫസ്റ്റ് റെഫ്യൂസല്‍ (സര്‍ക്കാരിന്റെ ബിഡില്‍ ഏറ്റവും കൂടിയ ബിഡിന്റെ ന്റെ 10ശതമാനത്തിന് ഉള്ളിലാണെങ്കില്‍) ഉം സംസ്ഥാന സര്‍ക്കാരിനു നല്‍കിയിരുന്നു. പക്ഷെ കേരള സര്‍ക്കാരിന്റെ ബിഡ് 19.64 ശതമാനം കുറവായിരുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ മന്ത്രി വ്യക്തമാക്കി.

വ്യോമയാനമന്ത്രിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം:

പൊതു മേഖലയും സ്വകാര്യ മേഖലയും കൂടിയുള്ള പങ്കാളിത്തത്തില്‍ പബ്ലിക് പ്രൈവറ്റ് പാര്‍ട്ടിസിപ്പേഷന്‍) ഉള്ള വിമാനത്താവള വികസന സംരംഭങ്ങളുടെ കാര്യത്തില്‍ കേരളം വളരെ മുന്നിലാണ്. ഇന്ത്യയില്‍ ആദ്യത്ത പിപിപി അടിസ്ഥാനത്തിലുള്ള എയര്‍ പോര്‍ട്ട് കൊച്ചിയിലാണ് ഉയര്‍ന്നു വന്നത്. വര്‍ഷം1.3 കോടി പാസഞ്ചര്‍ കപ്പാസിറ്റിയുള്ള സിയാല്‍, 2019- 20 വര്‍ഷം കൊറോണയ്ക്ക് മുമ്പുള്ള കാലയളവ് കണക്കില്‍ എടുത്താല്‍ 96.2 ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്ത് വളരെ വിജയകരമായ രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്നു.

അതുപോലെ കേരളത്തില്‍ ഉള്ള ഒരു വിജയകരമായ പിപിപി സംരംഭത്തിന്റെ ഉദാഹരണമാണ് കണ്ണൂര്‍ വിമാനത്താവളം. യഥാര്‍ത്ഥത്തില്‍ കൊച്ചി എയര്‍പോര്‍ട്ടിന്റെ ശിലാസ്ഥാപനം 1994 ലെ യുഡിഎഫ് ഭരണകാലത്തും ഉദ്ഘാടനം 1999ല്‍ എല്‍ഡിഎഫ് ഭരണകാലത്തും ആയിരുന്നു.

ഇങ്ങനെ വളരെ വിജയകരമായ രണ്ട് എയര്‍പോര്‍ട്ടുകള്‍ നടത്തുന്ന കേരള സര്‍ക്കാര്‍ തന്നെ തിരുവനന്തപുരം എയര്‍പോര്‍ട്ട് പിപിപി മോഡലില്‍ കൈമാറ്റം ചെയ്യുന്നതിനെ എതിര്‍ക്കുകയാണ്. കേരളത്തിലെ സംയുക്ത രാഷ്ട്രീയ പാര്‍ട്ടികളുടെ മീറ്റിങ്ങ് തിരുവനന്തപുരം എയര്‍പോര്‍ട്ടിന്റെ പിപിപി മോഡലിനെ എതിര്‍ക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.

ഇന്ത്യയില്‍ ഏകദേശം 33ശതമാനം വ്യോമയാത്രികരെ കൈകാര്യം ചെയ്യുന്ന ഡല്‍ഹിയിലെയും മുംബൈയിലേയും എയര്‍പോര്‍ട്ടുകള്‍ 2006-07 ല്‍ പിപിപി മോഡല്‍ ആക്കിയത് കോണ്‍ഗ്രസ്സിന്റെ യുപിഎ സര്‍ക്കാരാണ്. അതുമായി തുലനം ചെയ്താല്‍ ഇപ്പോള്‍ കൈമാറ്റപ്പെടുന്ന ആറ് എയര്‍പോര്‍ട്ടുകള്‍ കൈകാര്യം ചെയ്യുന്നത് വെറും 10ശതമാനത്തില്‍ താഴെ യാത്രക്കാരെ മാത്രമാണ്.

കേരള സര്‍ക്കാര്‍ സ്വകാര്യവല്‍ക്കരണത്തിന് എതിരാണെങ്കില്‍ പിന്നെ എന്തിനാണ് ലേലത്തില്‍ പങ്കെടുത്തത്? ന്യായമായ അവസരവും റൈറ്റ് ഓഫ് ഫസ്റ്റ് റെഫ്യൂസല്‍ (സര്‍ക്കാരിന്റെ ബിഡ് ഏറ്റവും കൂടിയ ബിഡിന്റെ 10ശതമാനത്തിന് ഉള്ളിലാണെങ്കില്‍) ഉം സംസ്ഥാന സര്‍ക്കാരിനു നല്‍കിയിരുന്നു. പക്ഷെ കേരള സര്‍ക്കാരിന്റെ ആശറ 19.64ശതമാനം കുറവായിരുന്നു.

അതിനു ശേഷം അവര്‍ ബഹു. കേരള ഹൈക്കോടതിയെ സമീപിക്കുകയും ഹര്‍ജി 2019 ഡിസംബറില്‍ നിരസിക്കപ്പെടുകയും ചെയ്തു. ഹര്‍ജിക്കാര്‍ പിന്നീട് ബഹു. സുപ്രീം കോടതിയില്‍ എസ്എല്‍പി ഫയല്‍ ചെയ്തു. സുപ്രീം കോടതി തിരിച്ച് കേരള ഹൈക്കോടതിയിലേക്ക് റെമിറ്റ് ചെയ്തു. ഇപ്പോള്‍ സുപ്രീം കോടതിയിലോ ഹൈക്കോടതിയിലോ സ്‌റ്റേ നിലവിലില്ല.

കേന്ദ്ര മന്ത്രിസഭ റിട്ട് പെറ്റിഷന്‍ന്റെ ഫലത്തിന്റെയും കണ്‍സെക്ഷനറി കരാര്‍ നിബന്ധനകളുടെയും അടിസ്ഥാനത്തില്‍ എയര്‍പോര്‍ട്ട് സ്വകാര്യവത്ക്കരണം നടത്താന്‍ അനുവാദം നല്‍കിയിരിക്കുകയാണ്. നിയമ നടപടിയില്‍ ഹര്‍ജിക്കാര്‍ വിജയിച്ചാന്‍ എയര്‍പോര്‍ട്ട് കൈവശാവകാശം എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്കു തന്നെ കൈ മാറുന്നതായിരിക്കും. എഎഐയ്ക്ക് നല്‍കിയ തുകയും കൂടുതലായി മുതല്‍ മുടക്കിയിട്ടുണ്ടെങ്കില്‍ അതും അവര്‍ക്ക് തിരിച്ചു നല്‍കേണ്ടതായിരിക്കും.

എയര്‍പോര്‍ട്ട് അതോറിറ്റിയില്‍ നിന്നും നഷ്ടപരിഹാരം ഒന്നും കരാറുകാര്‍ ആവശ്യപ്പെടാവുന്നതല്ല. അല്ലെങ്കിലും ഈ എയര്‍പോര്‍ട്ടുകള്‍ 50 വര്‍ഷത്തെ പാട്ട കാലാവധിക്കു ശേഷം എയര്‍പോര്‍ട്ട് അതോറിറ്റിക്കു തന്നെ തിരിച്ചു ലഭിക്കുന്നതാണ്. ഇതിനും പുറമേ കസ്റ്റംസ്, സെക്യൂരിറ്റി, ഇമിഗ്രേഷന്‍, ആരോഗ്യ സേവനം, എയര്‍ ട്രാഫിക് മാനേജ്‌മെന്റ്‌റ് മുതലായ പരമാധികാരങ്ങള്‍ തുടര്‍ന്നും സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് തന്നെ നല്‍കുന്നതായിരിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (4 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (5 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (5 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (6 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (6 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (6 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (6 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (6 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (6 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (6 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (6 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (7 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (7 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (8 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (9 hours ago)

Malayali Vartha Recommends