ബംഗാളില്‍ കാണാതായ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന് സെപ്റ്റിക് ടാങ്കില്‍ തള്ളിയ നിലയില്‍ കണ്ടെത്തി
ബംഗാളില്‍ കാണാതായ പതിനാറുകാരിയെ കൂട്ട ബലാത്സംഗം ചെയ്തതിന് ശേഷം കൊന്ന് സെപ്റ്റിക് ടാങ്കില്‍ തള്ളിയ നിലയില്‍ കണ്ടെത്തി. ജഗല്പൈഗുരി ജില്ലയില്‍ നടന്ന സംഭവത്തില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ എട്ടുദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഓഗസ്റ്റ് 10ാം തീയതി മുതല്‍ പെണ്‍കുട്ടിയെ കാണാനില്ലെന്ന് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ മൂന്ന് പേരെ കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യംചെയ്തതോടെയാണ് വിവരം പുറത്തറിഞ്ഞത്. ഓഗസ്റ്റ് 15ന് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയെന്ന് പ്രതികള്‍ സമ്മതിച്ചു. കൊന്നതിന് ശേഷം സെപ്റ്റിക് ടാങ്കില്‍ തള്ളുകയായിരുന്നു. പ്രധാന് പരയിലെ ഒരു വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു.
https://www.facebook.com/Malayalivartha