എന്റെ പേരിനൊപ്പം അര്‍ജുന അവാര്‍ഡും വേണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നുണ്ട്; ഈ പുരസ്കാരത്തിനായി ഏതുമെഡലാണ് ഞാന്‍ ഇന്ത്യക്കായി നേടേണ്ടതെന്ന് സാക്ഷി മാലിക്
ഈ വര്‍ഷത്തെ അര്‍ജ്ജുന അവാര്‍ഡിനായി നാമനിര്‍ദേശം ചെയ്തപ്പോള്‍ റിയോ ഒളിമ്ബിക്സില്‍ ഗുസ്തിയില്‍ വെങ്കലമെഡല്‍ ലഭിച്ച സാക്ഷിമാലികിന്റെ പേരും ഉണ്ടായിരുന്നു. എന്നാല്‍ പക്ഷേ രാജ്യത്തെ കായികരംഗത്തെ പരമോന്നത പുരസ്കാരമായ ഖേല്‍രത്ന നേടിയ താരമെന്ന നിലയില്‍ സാക്ഷിയെ അര്‍ജുന അവാര്‍ഡില്‍ നിന്നും ഒഴിവാക്കി. ഇതിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും കായികമന്ത്രി കിരണ്‍ റിജിജുവിനും തുറന്നകത്തുമായി രംഗത്തെത്തിയിരിക്കുകയാണ് ഗുസ്തിതാരം സാക്ഷിമാലിക്.
ഖേല്‍രത്ന അവാര്‍ഡ് നേടിയ താരമെന്ന നിലയില്‍ ഞാന്‍ അഭിമാനിക്കുന്നു. പക്ഷേ എന്റെ പേരിനൊപ്പം അര്‍ജുന അവാര്‍ഡും വേണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. ഈ പുരസ്കാരത്തിനായി ഏതുമെഡലാണ് ഞാന്‍ ഇന്ത്യക്കായി നേടേണ്ടത്. അതോ, ഈ ജീവിതത്തില്‍ അര്‍ജുന അവാര്‍ഡ് ലഭിക്കാന്‍ എനിക്ക് ഭാഗ്യമുണ്ടാകില്ലേ സാക്ഷി കത്തില്‍ ചൂണ്ടിക്കാട്ടി.
റിയോ ഒളിമ്ബിക്സിനശേഷം ജൊഹന്നാസ്ബര്ഗില് നടന്ന കോമണ്വെല്ത്തഗെയിംസില് സ്വര്‍ണമെഡലും ന്യൂഡല്‍ഹിയില്‍ നടന്ന ഏഷ്യന്‍ ചാമ്ബ്യന്‍ഷിപ്പില്‍ വെള്ളിമെഡലും സാക്ഷി നേടിയിരുന്നു. പത്മശ്രീ അവാര്‍ഡ് ജേതാവ് കൂടിയാണ് സാക്ഷി.
ക്രിക്കറ്റതാരം ഇശാന്തശര്മ, അത്ലറ്റദ്യുതി ചന്ദ്, ഫുട്ബാള്‍ താരം സന്ദേശജിങ്കാന്, ഷൂട്ടിങതാരം സൗരഭചൗധരി എന്നിവരടക്കമുള്ള 27പേര്‍ക്കാണ് ഈ വര്‍ഷം അര്‍ജുന പുരസ്കാരം ലഭിച്ചത്. സമിതി നിര്‍ദേശിച്ച 29 പേരില്‍ നിന്നും നേരത്തേ ഖേല്‍രത്ന പുരസ്കാരം നേടിയ മീരാഭായചാനു, സാക്ഷി മാലിക് എന്നിവരെ ഒഴിവാക്കുകയായിരുന്നു.
https://www.facebook.com/Malayalivartha