ഗാന്ധിജി ഉപയോഗിച്ച സ്വര്‍ണനിറത്തിലുള്ള വട്ടക്കണ്ണടയ്ക്ക് കിട്ടിയത്് രണ്ടരക്കോടി രൂപ
ഗാന്ധിജി ഉപയോഗിച്ച സ്വര്‍ണനിറത്തിലുള്ള വട്ടക്കണ്ണട ബ്രിട്ടനില്‍ ലേലത്തില്‍ വിറ്റുപോയത് ഏകദേശം രണ്ടരക്കോടി രൂപ(2,60,000 പൗണ്ട്)യ്ക്ക്. വെള്ളിയാഴ്ച ഈസ്റ്റ് ബ്രിസ്റ്റോള്‍ ഓക്ഷന് കമ്പനിയാണ് കണ്ണട ലേലത്തിനുവെച്ചത്. 14 ലക്ഷത്തോളം രൂപയേ (15,000 പൗണ്ട്) ലേലത്തുക പ്രതീക്ഷിച്ചിരുന്നുള്ളൂവെന്നും ഇത്രയധികം തുക ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും കമ്പനി അറിയിച്ചു.
നാലാഴ്ചമുമ്പാണ് ലേലക്കമ്പനിയുടെ കത്തുപെട്ടിയില്‍ കവറിലാക്കി നിക്ഷേപിച്ചനിലയില് കണ്ണട ശ്രദ്ധയില്‍പ്പെട്ടത്. 'ഇത് ഗാന്ധിയുടെ കണ്ണടയാണ്. എന്റെ അമ്മാവന് തന്നതാണെനിക്ക്' എന്നൊരു കുറിപ്പും ഒപ്പമുണ്ടായിരുന്നു. കണ്ണട പരിശോധിച്ച് കാലഘട്ടവും മൂല്യവും തിരിച്ചറിഞ്ഞ ലേലക്കമ്പനി ഉടമയുമായി ബന്ധപ്പെട്ടു.
1920-30 കാലഘട്ടത്തില്‍ തന്റെ അമ്മാവന് ദക്ഷിണാഫ്രിക്കയില്‍ ബ്രിട്ടീഷ് പെട്രോളിയത്തില്‍ ജോലിചെയ്തപ്പോള്‍ ഗാന്ധിജി സമ്മാനിച്ചതാണ് കണ്ണടയെന്നും തലമുറകള്‍ കൈമാറിയാണ് തനിക്ക് ലഭിച്ചതെന്നും ഉടമ കമ്പനിയെ അറിയിച്ചു. തുടര്‍ന്നാണ് കണ്ണട ലേലത്തില്‍വെക്കാന്‍ തീരുമാനിച്ചത്.
"
https://www.facebook.com/Malayalivartha