ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം മുപ്പത് ലക്ഷം കടന്നു.... കഴിഞ്ഞ 24 മണിക്കൂറിനിടെ 69,239 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്, ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 30,44,490 ആയി ഉയര്‍ന്നു
ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം മുപ്പത് ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 69,239 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 30,44,490 ആയി ഉയര്‍ന്നു. ഇതില്‍ 7,07,668 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.
കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ 912 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 56,706 ആയി. 1.86 ശതമാനമാണ് രാജ്യത്തെ മരണനിരക്ക്.
മഹാരാഷ്ട്രയില്‍ ഇന്നലെ മാത്രം 14,492 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ആന്ധ്രയില്‍ 10,276, തമിഴ്നാട്ടില്‍ 5980 പേര്‍ക്കും, കര്‍ണാടകയില്‍ 7330 പേര്‍ക്കും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചു.
" f
https://www.facebook.com/Malayalivartha