2 ഡോസ് കോവിഷീൽഡ് വാക്സീന് എടുത്താൽ പ്രതിരോധശേഷി ജീവിതകാലം മുഴുവന്‍... വാക്സിന്റെ വില 500 രൂപ മാത്രം
ഡിസംബറിൽ വിപണിയിൽ എത്തിക്കാമെന്നു പ്രതീക്ഷിക്കുന്ന കരുതുന്ന കോവി ഷീൽഡ് വാക്സീന് രണ്ടു ഡോസ് ആണ് രോഗ പ്രതിരോധത്തിനായി എടുക്കേണ്ടത് . ആദ്യ ഡോസ് കുത്തിവയ്പ് എടുത്തു 29–ാം ദിവസമായിരിക്കും രണ്ടാം ഡോസ് കുത്തിവയ്പ് എടുക്കേണ്ടി വരുകയെന്നും സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഡയറക്ടര്‍ പുരോഷോത്തമന്‍ സി.നമ്പ്യാര്‍ പറഞ്ഞു.
രണ്ടാം ഡോസ് എടുത്തുകഴിഞ്ഞാല്‍ പ്രതിരോധശേഷി ജീവിതകാലം മുഴുവന്‍ നിലനില്ക്കും. നിലവിലെ അവസ്ഥയില്‍ ഒരു വ്യക്തിക്ക് വാക്സിനേഷനെടുക്കാന്‍ 500 രൂപ ചിലവ് വരും. ഒരു ഡോസിന് 250 രൂപയാണ് ഇപ്പോൾ നിശ്ചയിച്ചിരിക്കുന്ന തുക.
വാക്സിന്റെ രണ്ട് മൂന്ന് ഘട്ട പരീക്ഷണങ്ങളാണ് പുണെ സീറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആരംഭിച്ചത്. രണ്ടാംഘട്ടത്തിൽ 100 പേർക്കും മൂന്നാംഘട്ടത്തിൽ 1500 പേർക്കുമാണു വാക്സീൻ നൽകുകയെന്നും ഡയറക്ടര്‍ പുരുഷോത്തമന് സി. നമ്പ്യാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു
മികച്ച ഗവേഷകരുടെയും ഡോക്ടർമാരുടെയും പിന്തുണ പരീക്ഷണങ്ങൾക്ക് കരുത്താണെന്നും പിജിഐഎമ്മറിലെ പരീക്ഷണങ്ങളുടെ ചുമതലയുള്ള പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററായ കമ്മ്യൂണിറ്റി മെഡിസിൻ കൈകാര്യം ചെയ്യുന്ന ഡോ. മധു ഗുപ്ത പറയുന്നു.
https://www.facebook.com/Malayalivartha