അമ്മയെ കണ്ടതോടെ കാമുകന് വല്ലാത്തൊരു ഇഷ്ടം! യുവതിയുടെ കണ്ണ് വെട്ടിച്ച് അമ്മയും കാമുകനും അടുത്തതോടെ കാര്യങ്ങൾ കൈവിട്ടുപോയി... യുവതി വിവാഹത്തിനായി സമ്മര്‍ദ്ദം ചെലുത്തിയതോടെ കാമുകനൊപ്പം സ്വന്തം മകളെ കൊല്ലാൻ കൂട്ട് നിന്നു.. 19കാരിയായ യുവതിയെ ഇരുവരും ചേര്‍ന്ന് കൊലപ്പെടുത്തിയത് അതി ക്രൂരമായി; സംഭവം ഇങ്ങനെ...

19കാരിയായ യുവതിയെ അമ്മയും ഇവരുടെയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബറേലി ജില്ലയിലാണ് സംഭവം നടന്നത്.
കൊലപാതകത്തിനുശേഷം തെളിവ് നശിപ്പിക്കാനും കള്ളക്കഥ മെനഞ്ഞ് അന്വേഷണം വഴിതെറ്റിപ്പിക്കാന്‍ ശ്രമിച്ച ഇരുവരുടേയും തന്ത്രം പൊളിച്ച പൊലീസ് കേവലം മൂന്ന് മണിക്കൂറിനുള്ളില്‍ കൊലപാതകത്തിന്റെ ചുരുളഴിച്ച് പ്രതികളെ അറസ്റ്റ് ചെയ്തു.
ഉസ്മ എന്ന 19കാരിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയായിരുന്നു സംഭവം. ഇവരുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയിലാണ് പൊലീസ് യുവതിയുടെ അമ്മയെയും കാമുകനെയും കസ്റ്റഡിയിലെടുത്തത്.
ഉസ്മ സമീപവാസിയായ കൗസര്‍ എന്നയാളുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ യുവതി അറിയാതെ, കൌസര്‍ യുവതിയുടെ അമ്മയായ മുകീഷയുമായി ബന്ധം പുലര്‍ത്തി. ഇക്കാര്യം അറിഞ്ഞതോടെ യുവതി വിവാഹത്തിനായി സമ്മര്‍ദ്ദം ചെലുത്തി.
ഇതോടെ മുകീഷയും കൗസറും ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് കൗസറും മുകീഷയും ചേര്‍ന്ന് കൃത്യം നടത്തിയതെന്ന് പൊലീസ് സൂപ്രണ്ട് ശൈലേന്ദ്ര പാണ്ഡെ പറഞ്ഞു.
ഉസ്മയെ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയ ശേഷം കൗസറും മുകീഷയും ചേര്‍ന്ന് ഒരു തുണി ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.
യുവതി ആത്മഹത്യ ചെയ്യുകായായിരുന്നുവെന്ന് വരുത്തിതീര്‍ക്കാന്‍ മുകീഷ ശ്രമിച്ചെങ്കിലും പൊലീസിന്‍റെ അന്വേഷണത്തില്‍ പ്രതികള്‍ കുടുങ്ങുകയായിരുന്നു.
കുറ്റകൃത്യത്തില്‍ ഉപയോഗിച്ച തുണി പിന്നീട് പൊലീസ് കണ്ടെടുത്തു. ഇരുവരും കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇവരെ മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha























