ചുവരില്‍ പതിപ്പിച്ചിരുന്ന കണ്ണാടി കണ്ടപ്പോൾ തോന്നിയ സംശയം... അതൊന്ന് മാറ്റിയപ്പോള്‍ ഒരാള്‍ക്ക് നൂഴ്ന്നിറങ്ങാന്‍ മാത്രം വലിപ്പമുള്ള ദ്വാരം...പിന്നെ കണ്ണട കാഴ്ച ഞെട്ടിക്കുന്നത്; കണ്ണാടിയ്ക്കു പിറകിലെ രഹസ്യ മുറിയില്‍ സംഭവിച്ചത്; രണ്ടു പേരെയും പൊക്കി അന്വേഷണസംഘം; 22 വയസ്സുള്ള യുവതിയെ രക്ഷപ്പെടുത്തിയത് അതി സാഹസികമായി...

നഗരത്തില്‍ പെണ്‍വാണിഭത്തിനായി തട്ടിക്കൊണ്ടുവന്ന പെണ്‍കുട്ടിയെ പോലീസുകാര്‍ സാഹസികമായി രക്ഷപ്പെടുത്തി.
തട്ടിക്കൊണ്ടുവന്ന് ഹോട്ടലിലെ രഹസ്യ മുറിയില്‍ താമസിപ്പിച്ചിരുന്ന 22 വയസ്സുള്ള യുവതിയെയാണ് പോലീസ് അതിസാഹസികമായി രക്ഷപ്പെടുത്തിയത്.
രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന്, കോയമ്ബത്തൂര്‍ ഊട്ടി റോഡിലെ ശരണ്യ ഹോട്ടലില്‍ നടത്തിയ തിരച്ചിലില്‍ കര്‍ണാടകക്കാരിയായ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു.
തിരച്ചില്‍ അവസാനിപ്പിച്ച് മടങ്ങുന്നതിനിടെയാണ് ചുവരില്‍ പതിപ്പിച്ചിരുന്ന കണ്ണാടി കണ്ട്, കൂട്ടത്തിലെയൊരു പോലീസുകാരന് സംശയം തോന്നുന്നത്.
തുടര്‍ന്ന് കണ്ണാടി മാറ്റിയപ്പോള്‍ ഒരാള്‍ക്ക് നൂഴ്ന്നിറങ്ങാന്‍ മാത്രം വലിപ്പമുള്ള ദ്വാരം കണ്ടെത്തി. അതിലൂടെ നോക്കിയപ്പോള്‍ ഇടുങ്ങിയ മുറിയില്‍ ഒരു ചെറിയ കട്ടിലില്‍ പെണ്‍കുട്ടി ഇരിക്കുന്നത് പോലീസുകാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.
പെണ്‍കുട്ടിയെ പുറത്തിറക്കി ചോദിച്ചപ്പോള്‍ ദിവസങ്ങള്‍ക്കു മുമ്ബ് കര്‍ണാടകയില്‍ നിന്നും തട്ടിക്കൊണ്ടു വന്നതാണെന്ന് വ്യക്തമായി.
സംഭവത്തില്‍ ഹോട്ടല്‍ നടത്തിപ്പുകാരന്‍ മഹേന്ദ്രനെയും റൂം ബോയ് ഗണേശിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha























