രാജ്യത്ത് ഉടന്‍ കൊവിഡ് വാക്‌സിന്‍ ലഭ്യമാക്കും? റിപ്പോര്‍ട്ടുകള്‍ വ്യാജമാണെന്ന് മരുന്നുകമ്ബനിയായ സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ

കോവിഡ് പ്രതിരോധത്തിനായി രാജ്യത്ത് 73 ദിവസത്തിനകം കൊവിഡ് വാക്‌സിന്‍ ലഭ്യമാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വ്യാജമാണെന്ന് മരുന്നുകമ്ബനിയായ സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ. വാക്‌സിന്‍ 73 ദിവസത്തിനകം ഇന്ത്യയില്‍ ലഭ്യമാക്കുമെന്ന് സെറം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് കൊണ്ടുളള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. ഇക്കാര്യം നിഷേധിച്ച കമ്ബനി റിപ്പോര്‍ട്ട് ഊഹാപോഹത്തിന്റെ അടിസ്ഥാനത്തിലാണെന്നും വ്യക്തമാക്കി. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയും ആസ്ട്ര സെനേകയും ചേര്‍ന്ന് വികസിപ്പിച്ച കൊവിഡ് വാക്‌സിനായ കോവിഷീല്‍ഡ് ഇന്ത്യയില്‍ നിര്‍മ്മിക്കുന്നതും ക്ലിനിക്കല്‍ പരീക്ഷണം നടത്തുന്നതും സെറം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ നേതൃത്വത്തിലാണ്.
കോവിഷീല്‍ഡ് ഉത്പാദിപ്പിക്കാനുളള അനുമതി മാത്രമാണ് പൂനെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സെറം കമ്ബനിക്ക് കേന്ദ്രത്തില്‍ നിന്ന് ലഭിച്ചത്. വാക്‌സിന്‍ സ്‌റ്റോക്ക് ചെയ്യാനും അനുവദിച്ചിട്ടുണ്ട്. വാക്‌സിന്‍ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ കോവിഷീല്‍ഡിന്റെ വാണിജ്യാടിസ്ഥാനത്തിലുളള ഉത്പാദനം കമ്ബനി ആരംഭിക്കും. എന്നാല്‍ വിവിധ അനുമതികള്‍ക്ക് വിധേയമായി മാത്രമേ മരുന്ന് വിപണിയില്‍ എത്തിക്കുകയുളളൂവെന്നും കമ്ബനി വ്യക്തമാക്കി. വാക്‌സിന്‍ ഫപ്രദമാണെന്ന് തെളിഞ്ഞാല്‍ മാത്രമേ വാക്‌സിന്റെ ലഭ്യത ഉറപ്പുവരുത്തുകയുളളൂവെന്നും സെറം വ്യക്തമാക്കി. നിലവില്‍ വാക്‌സിന്‍ പരീക്ഷണത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങള്‍ക്കായി ക്ലിനിക്കല്‍ ട്രയല്‍സ് രജിസ്ട്രറി ഓഫ് ഇന്ത്യയില്‍ കമ്ബനി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ രണ്ടു ഘട്ടങ്ങളിലുളള പരീക്ഷണത്തിന് ഓഗസ്റ്റ് മൂന്നിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ കമ്ബനിക്ക് അനുമതി നല്‍കിയിട്ടുണ്ട്. ആരോഗ്യമുളള 1600 ആളുകളില്‍ വാക്‌സിന്‍ പരീക്ഷണം നടത്തുമെന്നും കമ്ബനി അറിയിച്ചു.
https://www.facebook.com/Malayalivartha























