മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്....ഇന്നലെ 10,441 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു,സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 6,82,383 ആയി

മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. ഇന്നലെ 10,441 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിക്കുകയും 258 പേര്‍ മരിക്കുകയും ചെയ്തു.ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 6,82,383 ആയി. ഇതില്‍ 4,88,271 പേര്‍ രോഗമുക്തി നേടിയെന്നും നിലവില്‍ 1,71,542 പേരാണ് ചികിത്സയില്‍ കഴിയുന്നതെന്നും മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് അറിയിച്ചു. 3.26 ശതമാനമാണ് സംസ്ഥാനത്തെ കോവിഡ് മരണ നിരക്ക്. അതേസമയം മുംബൈയില്‍ മാത്രം ഇന്ന് 991 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 690 പേര്‍ ഇന്ന് രോഗമുക്തി നേടുകയും 34 പേര്‍ മരിക്കുകയും ചെയ്തു.
മുംബൈയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,36,348 ആയി. ഇതില്‍ 18,565 എണ്ണം സജീവ കേസുകളാണ്.
"
https://www.facebook.com/Malayalivartha























