73 ദിവസത്തിനുള്ളില്‍ കോവിഡ് 19 വാക്സിന്‍ പുറത്തിറക്കുമെന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്

കോവിഡ് 19 വാക്സിന്‍ 73 ദിവസത്തിനുള്ളില്‍ പുറത്തിറക്കുമെന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. കോവിഷീല്‍ഡിന്റെ നിര്‍മാണത്തിനും ഭാവി ഉപയോഗത്തിനായി സംഭരിക്കുന്നതിനും മാത്രമാണു സര്‍ക്കാര്‍ തങ്ങള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്.
എല്ലാ പരീക്ഷണങ്ങള്‍ക്കുമൊടുവില്‍ രോഗപ്രതിരോധത്തിനു ഫലപ്രദമാണെന്ന് തെളിഞ്ഞാല്‍ മാത്രമേ വാക്സിന്‍ പുറത്തിറക്കുകയുള്ളൂവെന്നും പുനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി വ്യക്തമാക്കി.
ഓക്സ്ഫഡ് സര്‍വകലാശാലയുടെ കോവിഡ് 19 വാക്സിന്‍ നിര്‍മാണത്തിനായി ആസ്ട്രസെനകയുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മാണപങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. കോവിഷീല്‍ഡിന്റെ രണ്ടും മൂന്നുംഘട്ട പരീക്ഷണത്തിനായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ക്ലിനിക്കല്‍ ട്രയല്‍സ് രജിസ്റ്ററി ഓഫ് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha






















