മതന്യൂനപക്ഷങ്ങളെ നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ രൂപീകരിക്കണമെന്ന ഹര്‍ജിയില്‍ കേന്ദ്രത്തിന് നോട്ടീസ്

സംസ്ഥാന തലത്തില്‍ മതന്യൂനപക്ഷങ്ങളെ നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ രൂപീകരിക്കണമെന്ന് ബി.ജെ.പി. നേതാവ് അശ്വനി കുമാര്‍ ഉപാധ്യായ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി കേന്ദ്രത്തിന്റെ പ്രതികരണം തേടി.
ജസ്റ്റിസ് എസ്.കെ. കൗളിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് കേന്ദ്ര ആഭ്യന്തര, നിയമ, ന്യൂനപക്ഷ കാര്യ മന്ത്രാലയങ്ങള്‍ക്കു നോട്ടീസ് അയച്ചു.
ഹിന്ദുക്കള്‍ രാജ്യത്തെ 10 സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷമാണെന്നും എന്നാല്‍ അങ്ങനെ പ്രഖ്യാപിച്ചിട്ടില്ലെന്നും ഹര്‍ജിക്കാരനുവേണ്ടി ഹാജരായ അഡ്വ. വികാസ് സിങ് പറഞ്ഞു.
https://www.facebook.com/Malayalivartha


























