Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..


ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...


കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ


ഭുവനേശ്വറിൽ നടക്കുന്ന ദേശീയ ഇന്റർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ വനിത ലോങ്ജംപിൽ പുതിയ ചരി​ത്രം കുറിച്ച് ആ​ൻ​സി....

മോദിയും മയിലും ......രാഷ്ട്രീയക്കാരുടെ മൃഗസ്‌നേഹ ചരിത്രം ഇങ്ങനെ ;ഇന്ത്യയിലെ ഏറ്റവും വലിയ മൃഗ സ്നേഹി മേനക ഗാന്ധി മുതല്‍ ഇങ്ങ് കേരളത്തിലെ പി ജെ ജോസഫിന്റെ പശു സ്‌നേഹം വരെ

29 AUGUST 2020 12:12 PM IST
മലയാളി വാര്‍ത്ത

More Stories...

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക

മോഡി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്രമോദി വീട്ടുമുറ്റത്തിരുന്നു മയിലുകളുമായി ചങ്ങാത്തം കൂടുന്നതും തീറ്റ കൊടുക്കുന്നതും, മയില്‍ സന്തോഷം സഹിക്കാനാവാതെ പീലിവിരിച്ച് നൃത്തം ചവിട്ടിയതുമൊക്കെ കണ്ട് ജനം ത്രില്ലടിച്ചിരുന്നുപോയി. സ്വദേശ വിദേശ യാത്രകള്‍ കോവിഡില്‍ കുരുങ്ങിയതോടെ ഇമേജ് ഹിറ്റാക്കാന്‍ ഇങ്ങനെയൊക്കെയല്ലേ പറ്റൂ. മണിയടിച്ചും കൈയടിച്ചും വിളക്കണച്ചുമൊക്കെ കോവിഡിനെ അതി വിദഗ്ധമായി കൈകാര്യം ചെയ്ത രാജ്യത്ത് 135 കോടി ജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ ഇങ്ങനെ പലതും കാണേണ്ടിവരും.

മൃഗങ്ങളും ജീവജാലങ്ങളും ഇത്രത്തോളം മാലോകരെ രസിപ്പിക്കുന്ന വേറേ ഏതു രാജ്യമാണുള്ളത്. മൃഗങ്ങള്‍ക്കായി ആരാധനാലയങ്ങളും പൂജകളുമുള്ള രാജ്യം. കാളകളെയും പശുക്കളെയും ആനകളെയും കുരങ്ങുകളെയും മയിലുകളെയും ആരാധനയോടെ വളര്‍ത്തുകയും ഇവയ്ക്ക് അന്നം കൊടുത്താല്‍ മഹാപുണ്യം കിട്ടുമെന്നും വിശ്വസിക്കുന്ന എത്രയോ കോടി ജനങ്ങള്‍ ഇവിടെയുണ്ട്.

ഇതേ രാജ്യത്തുതന്നെ കോഴിവെട്ട്, കാളപ്പോര്, പുലികളി, ആനയോട്ടം, കടുവാകളി, കുതിരയോട്ടം എന്നിങ്ങനെ എന്തെല്ലാം കലാപരിപാടികളാണുള്ളത്. മൃഗങ്ങളില്‍ എഴുന്നെള്ളുന്ന എത്രയെത്ര ദൈവങ്ങളുണ്ടെന്നതില്‍ നടത്താം വേറൊരു പഠനം. നായകള്‍ക്ക് ദേശീയ സംസ്ഥാനതല സൗന്ദര്യമത്സരംവരെ നടത്തി പോരുന്ന നാടാണല്ലോ നമ്മുടേത്. മധ്യപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കുരങ്ങനെ മടിയിലിരുത്തി പോസ് ചെയ്ത ചിത്രം നാം കണ്ടിട്ടുണ്ട്. മൃഗസംരക്ഷണത്തിന് ദേശീയ സംഘടനയുണ്ടാക്കിയ മേനകാ ഗാന്ധി എന്തൊക്കെ പരിപാടികളാണ് നടത്തിക്കൂട്ടിയിട്ടുള്ളത്. നായകളെ ഓമനിക്കുകയും ശാപ്പാട് കൊടുക്കുകയും മാത്രമല്ല തെരുവുനായകളെ കൊല്ലാതിരിക്കാന്‍ കോടതി കയറിയ ചരിത്രവും നാം മറന്നിട്ടില്ല.

രാജ്യത്തെ സര്‍ക്കസ് കമ്പനികളിലുണ്ടായിരുന്ന മൃഗങ്ങളെയെല്ലാം മേനക തമ്പുകളില്‍ നിന്ന് മോചിപ്പിച്ചതും ഇവയില്‍ പലതും പിന്നീട് പഞ്ഞം കിടന്നു ചത്തതും നാമൊക്കെ കണ്ടതാണ്. പുലിയും കടുവയും സിംഹവും തമ്പൊഴിഞ്ഞതോടെ നല്ലൊരു ശതമാനം സര്‍ക്കസ് കമ്പനികളും പൂട്ടി, സര്‍ക്കസുകാര്‍ക്ക് പണിയും പോയി. ഡല്‍ഹിയില്‍ വഴിയോരങ്ങളില്‍ സര്‍ക്കസുമായി നടന്ന തെരുവുകുടുംബം കൂടെ പാര്‍പ്പിച്ചിരുന്ന മുന്ന എന്ന കരടിയെയും ഇത്തരത്തില്‍ മേനക മോചിപ്പിച്ച സംഭവമുണ്ടായിട്ടുണ്ട്. ഏറെ വൈകാതെ മുന്ന പട്ടിണി കിടന്നു ചത്തുപോയി. അടുത്തിടെ ഗര്‍ഭിണിയായ ആന പാലക്കാട്ട് പടക്കം പൊട്ടി ചത്ത സംഭവവും ഈ മാഡം ദേശീയ സംഭവമായി മാറ്റിയിരുന്നല്ലോ.

ഉപപ്രധാനമന്ത്രിയായിരിക്കെ നമ്മുടെ പഴയ ദേവിലാല്‍ ഹരിയാനയില്‍ നിന്ന് 40 എരുമകളെ ഡല്‍ഹിയിലെ ഔദ്യോഗിക ബംഗ്ളാവില്‍ പാര്‍പ്പിച്ച കാലമുണ്ട്. പ്രദേശത്ത് അപ്പാടെ ചാണകവും മൂത്രവും നിറഞ്ഞിട്ടും ദേവിലാല്‍ എരുമപ്പാല്‍ കറന്നും കുടിച്ചും കാലം നീക്കി. പില്‍ക്കാലത്ത് ഈ കൂടു പൊളിച്ച് എരുമകളെ തിരികെ ഹരിയാനയിലേക്കു കൊണ്ടുപോയതും വലിയ പുകിലായിരുന്നു. ശവം തിന്നുന്ന കഴുകനു പാര്‍ക്കാനും ഡല്‍ഹിയില്‍ പ്രത്യേകം വാസസ്ഥലം വേണമെന്നു പറഞ്ഞ നേതാക്കളും ഈ രാജ്യത്തുണ്ട്. മഹാരാഷ്ട്രയിലെ സോളാപ്പൂര്‍ ജില്ലയിലെ ഷെത്ഫല്‍ ഗ്രാമത്തില്‍ എല്ലാ വീട്ടിലുമുണ്ട് പാമ്പു വളര്‍ത്തല്‍. പാമ്പിനെ ആരാധിക്കുന്നതും താലോലിക്കുന്നതും തീറ്റ കൊടുക്കുന്നതുമാണ് ഇവരുടെ സംതൃപ്തി.
എന്തിനു ഡല്‍ഹിയിലെ ആനകുതിര കാര്യങ്ങള്‍ പറയണം. മന്ത്രിയായിരിക്കെ പിജെ ജോസഫ് തലസ്ഥാനത്തെ ഔദ്യോഗിക വസതിയില്‍ തൊഴുത്തുകെട്ടി പശുക്കളെ പരിപാലിച്ചതും പാല്‍വില്‍പന വിവാദത്തിലായതും മറക്കാറായാട്ടില്ല. പശുവിനെ നോക്കാനും മേയ്ക്കാനുമുണ്ടായിരുന്നല്ലോ പ്രത്യേകം ജീവനക്കാരന്‍.
പശു ഓക്‌സിജന്‍ ശ്വസിക്കുക മാത്രമല്ല ഓക്സിജന്‍ പുറത്ത് വിടുകയും ചെയ്യുന്നു എന്നാണ് രാജസ്ഥാനിലെ പഴയ വിദ്യാഭ്യാസ മന്ത്രി വസുദേവ് ദേവ്‌നാനി ഉറച്ചുവിശ്വസിക്കുന്നതും പ്രസംഗിച്ചുപോരുന്നതും.
ഇത്തിരി തേങ്ങാപ്പിണ്ണാക്ക്, ഇത്തിരി പരുത്തിക്കുരു, ഇത്തിരി തവിട്, ചറപറാന്ന് കറന്നെടുത്താല്‍ പോരേ എന്ന ശങ്കരാടി ഡയലോഗ് ആര്‍ക്കു മറക്കാനാകും. പിന്നെയല്ലേ ഓക്‌സിജന്‍. ഓക്‌സിജന്‍ പുറത്ത് വിടുന്ന ഒരേയൊരു ജീവിയാണ് പശുവെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തൃവേന്ദ്ര സിങ് റാവതും ആവര്‍ത്തിച്ചു പറയാറുണ്ട്.
കോവിഡ് 19 മഹാമാരിയെ നേരിടാന്‍ പശുവിന്റെ മൂത്രം കുടിച്ചാല്‍ മതിയെന്ന് ബിജെപി പശ്ചിമ ബംഗാള്‍ സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷ് ഈയിടെ പറഞ്ഞുവെച്ചു.
ഗോവധം നിരോധിച്ചിരിക്കെ വയോധികരായ പശുക്കളെ പാര്‍പ്പിക്കാന്‍ രാജ്യമെങ്ങും പണിതുകൂട്ടിയ ഗോശാലകളുടെ സ്ഥിതിയും ഗോക്കളുടെ ഗതികേടും നാമൊക്കെ കണ്ടുകൊണ്ടിരിക്കുന്നതാണ്. എത്രയോ പശുക്കളാണ് ഗോശാലകളില്‍ പട്ടിണിക്കോലങ്ങളായി മരണാസന്നരായി കഴിയുന്നത്. എന്തായാലും വിശ്വാസത്തിലും ഭക്തിയിലും മൃഗങ്ങളുടെ സാന്നിധ്യം ഇത്രത്തോളം വളര്‍ന്ന രാജ്യം എന്തായാലും വേറെയുണ്ടാകില്ല.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (7 minutes ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (8 minutes ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (17 minutes ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (37 minutes ago)

എറണാകുളത്ത് ഫോറം മാളിന് സമീപം മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി....  (53 minutes ago)

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്  (58 minutes ago)

ശസ്ത്രക്രിയകൾ ഫലം കണ്ടില്ല... പട്രോളിങ്ങിനിടെ കാറിടിച്ച് പരിക്കേറ്റ സിവിൽ പൊലീസ് ഓഫീസറിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി....  (1 hour ago)

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം  (1 hour ago)

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക  (1 hour ago)

ബജറ്റില്‍ ഇലക്ട്രിക് വാഹനങ്ങളുടെ നികുതി നിരക്കില്‍ വരുത്തിയ മാറ്റങ്ങളും കരട് ധനബില്ലില്‍ ഇടംപിടിച്ചു...  (1 hour ago)

ഗവർണർ നടത്തിയ വി സി നിയമനം  (1 hour ago)

  ലോകകപ്പിൽ ഗ്രൂപ്പ് ജെ-യിലെ അവസാന മത്സരം കളിക്കാനിറങ്ങിയ അർജന്റീനയ്ക്ക് ആദ്യപകുതിയിൽ ആധികാരിക ലീഡ്. ..  (1 hour ago)

കുടുംബത്തിൽ സ്വത്ത് തർക്കവും ദാമ്പത്യ കലഹവും; ഈ വാരം സൂക്ഷിക്കേണ്ട കാര്യങ്ങൾ.  (2 hours ago)

Dowry-harassment ആറ്റുകാലില്‍ സംഭവിച്ചത്...  (2 hours ago)

പിണക്കങ്ങൾ മാറി ദമ്പതികൾ ഒന്നിക്കാൻ തീരുമാനം! മിഥുനം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

Malayali Vartha Recommends