Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..


ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...


കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ


ഭുവനേശ്വറിൽ നടക്കുന്ന ദേശീയ ഇന്റർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ വനിത ലോങ്ജംപിൽ പുതിയ ചരി​ത്രം കുറിച്ച് ആ​ൻ​സി....

മത വികാരം വ്രണപ്പെടുത്തി; ടെലിവിഷന്‍ പരമ്പരക്ക് വിലക്ക്; വിലക്ക് അസമീസ് ടിവി പരമ്പരയായ ബീഗം ജാന്; സമൂഹമാധ്യമങ്ങളില്‍ ബോയ്‌കോട്ട് ഹാഷ്ടാഗുകളും സജീവം; നിരോധനത്തിനെതിരെ നിര്‍മാതാക്കള്‍ കോടതിലേക്ക്

29 AUGUST 2020 10:31 AM IST
മലയാളി വാര്‍ത്ത

More Stories...

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക

മോഡി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി

ടെലിവിഷന്‍ പരമ്പരക്ക് പോലീസ് രണ്ടു മാസത്തെ വിലക്ക് ഏര്‍പ്പെടുത്തി. മത വികാരങ്ങള്‍ വ്രണപ്പെടുത്തിയെന്ന കാരണത്താലാണ് അസമീസ് ടിവി പരമ്പരയായ ബീഗം ജാന് നിരോധനം ഏര്‍പ്പെടുത്തിയത്. പരമ്പരയിലെ നായികാനായകന്മാര്‍ ഇരു മതവിഭാഗങ്ങളില്‍ പെട്ടവരാണ്. വികാരങ്ങള്‍ വ്രണപ്പെട്ടതായി ആരോപിച്ച് ഒരു മതവിഭാഗത്തിലെ പ്രമുഖര്‍ രംഗത്തെത്തിയതോടെയാണ് പരമ്പരയ്ക്ക് വിലക്കേര്‍പ്പെടുത്തിയത്. സമൂഹത്തിലെ ചില വിഭാഗങ്ങളുടെ മതവികാരം വ്രണപ്പെടുന്നതിനാലും പരമ്പരയിലെ ചില രംഗങ്ങളും പ്രയോഗങ്ങളും ഒരു പ്രത്യേക മതവിഭാഗത്തെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തിലുള്ളതാണെന്നാണ് കണ്ടെത്തല്‍. ഇത് കലാപത്തിന് പ്രേരകമാകാനിടയുള്ളതിനാല്‍ കേബിള്‍ ടെലിവിഷന്‍ നെറ്റ് വര്‍ക്ക് ആക്ട് അനുസരിച്ച് രംഗോണി ടിവിയില്‍ സംപ്രേക്ഷണം ചെയ്തു വരുന്ന പരമ്പര നിരോധിച്ചതായി ഓഗസ്റ്റ് 24 ന് പുറത്തിറക്കിയ ഉത്തരവില്‍ പോലീസ് കമ്മിഷണര്‍ എം പി ഗുപ്ത അറിയിച്ചു.

ഹിന്ദു ജാഗരണ്‍ മഞ്ച്, ഓള്‍ അസം ബ്രാഹ്മിണ്‍ യൂത്ത് കൗണ്‍സില്‍, യുണൈറ്റഡ് ട്രസ്റ്റ് ഓഫ് അസം എന്നീ സംഘടനകള്‍ കൂടാതെ ഗുണജിത് അധികാരി എന്ന വ്യക്തിയും പരമ്പരയ്‌ക്കെതിരെ പോലീസിന് പരാതി നല്‍കിയിരുന്നു. പരമ്പരയുടെ നിര്‍മാതാക്കള്‍ താത്ക്കാലികമായി ഷൂട്ടിങ് നിര്‍ത്തി വെച്ചു. വിലക്കിനെതിരെ കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് നിര്‍മാതാക്കള്‍. ഓണ്‍ലൈനിലൂടെ തനിക്ക് വധഭീഷണി ഉള്ളതായി പരമ്പരയില്‍ നായികയായി അഭിനയിക്കുന്ന പ്രീതി കൊങ്കണ നേരത്തെ അറിയിച്ചിരുന്നു. പരമ്പരയില്‍ നായികയായ ഹിന്ദു യുവതിയായാണ് പ്രീതി അഭിനയിക്കുന്നത്. പ്രശ്‌നങ്ങളില്‍ പെടുന്ന നായികയെ നായകനായ മുസ്ലിം യുവാവ് സഹായിക്കുന്നതാണ് പരമ്പരയുടെ കഥയെന്ന് ബീഗം ജാനിനെതിരെയുള്ള ലൗ ജിഹാദ് ആരോപണത്തെ തള്ളിക്കളഞ്ഞ് പ്രീതി വ്യക്തമാക്കി.

കേബിള്‍ ആക്ട് പ്രകാരമുള്ള ജില്ലാ കമ്മിറ്റി പരമ്പരയിലെ ആരോപണവിധേയമായ രംഗങ്ങള്‍ പരിശോധിച്ച ശേഷം മതവികാരങ്ങള്‍ വ്രണപ്പെടുത്തുന്നതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിരോധനം ഏര്‍പ്പെടുത്തിയതെന്ന് പോലീസ് ഉത്തരവില്‍ പറയുന്നു. പ്രാദേശിക ടിവി ചാനലിനും കാരണം ബോധിപ്പിക്കാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. മൂന്ന് മാസം മുമ്പാണ് പരമ്പരയുടെ സംപ്രേക്ഷണം ആരംഭിച്ചത്. ജൂലായില്‍ തന്നെ പരമ്പരയ്‌ക്കെതിരെ ഓണ്‍ലൈനില്‍ സംഘടിത ആക്രമണം ആരംഭിച്ചിരുന്നു. ലൗ ജിഹാദ് പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പരമ്പരയാണെന്ന് കാണിച്ച് ഹിന്ദു ജാഗരണ്‍ സമിതിയും രംഗത്തെത്തി. ബോയ്‌കോട്ട് ബീഗം ജാന്‍, ബോയ്‌കോട്ട് രംഗോണി എന്നീ ഹാഷ്ടാഗുകളും ട്വിറ്ററില്‍ സജീവമായി. ചാനല്‍ ഉടമയും എഎം ടെലിവിഷന്റെ ചെയര്‍മാനും എംഡിയുമായ സഞ്ജീവ് നരെയ്ന്‍ പരമ്പരയ്‌ക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് പ്രതികരിച്ചു. 1995 യിലെ കേബില്‍ ടെലിവിഷന്‍ നെറ്റ് വര്‍ക്ക് നിയമത്തിലെ സെക്ഷന്‍ 19 പ്രകാരമാണ് പോലീസ് പരമ്പരക്കെതിരെ നടപടിയെടുത്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (8 minutes ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (9 minutes ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (18 minutes ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (38 minutes ago)

എറണാകുളത്ത് ഫോറം മാളിന് സമീപം മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി....  (54 minutes ago)

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്  (59 minutes ago)

ശസ്ത്രക്രിയകൾ ഫലം കണ്ടില്ല... പട്രോളിങ്ങിനിടെ കാറിടിച്ച് പരിക്കേറ്റ സിവിൽ പൊലീസ് ഓഫീസറിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി....  (1 hour ago)

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം  (1 hour ago)

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക  (1 hour ago)

ബജറ്റില്‍ ഇലക്ട്രിക് വാഹനങ്ങളുടെ നികുതി നിരക്കില്‍ വരുത്തിയ മാറ്റങ്ങളും കരട് ധനബില്ലില്‍ ഇടംപിടിച്ചു...  (1 hour ago)

ഗവർണർ നടത്തിയ വി സി നിയമനം  (1 hour ago)

  ലോകകപ്പിൽ ഗ്രൂപ്പ് ജെ-യിലെ അവസാന മത്സരം കളിക്കാനിറങ്ങിയ അർജന്റീനയ്ക്ക് ആദ്യപകുതിയിൽ ആധികാരിക ലീഡ്. ..  (2 hours ago)

കുടുംബത്തിൽ സ്വത്ത് തർക്കവും ദാമ്പത്യ കലഹവും; ഈ വാരം സൂക്ഷിക്കേണ്ട കാര്യങ്ങൾ.  (2 hours ago)

Dowry-harassment ആറ്റുകാലില്‍ സംഭവിച്ചത്...  (2 hours ago)

പിണക്കങ്ങൾ മാറി ദമ്പതികൾ ഒന്നിക്കാൻ തീരുമാനം! മിഥുനം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

Malayali Vartha Recommends