നാല്‍പ്പത് പുരോഹിതരെ നിയോഗിച്ച് ഒന്‍പത് ലക്ഷംരൂപ പ്രതിഫലം വാഗ്ദാനം ചെയ്ത് 11 ദിവസംനീണ്ട പൂജ! പൂജ അവസാനിച്ചതോടെ പുരോഹിതര്‍ക്ക് സ്ത്രീ പണമടങ്ങിയ ബാഗ് കൈമാറിയപ്പോൾ ട്വിസ്റ്റ്; ബാഗിനുള്ളിൽ കണ്ടെത്തിയത്... അമ്പരന്ന് പുരോഹിതർ...

നാല്‍പ്പത് പുരോഹിതരെ നിയോഗിച്ച് 11 ദിവസംനീണ്ട പൂജ നടത്തിയശേഷം 5.53 ലക്ഷം രൂപയുടെ വ്യാജ നോട്ടുകള്‍ നല്‍കിയ സ്ത്രീ പിടിയില്‍.
ഉത്തര്‍പ്രദേശിലെ സീതാപുര്‍ ജില്ലയിലുള്ള തെര്‍വ മാണിക്പുര്‍ ഗ്രാമത്തിലാണ് സംഭവം. പുരോഹിതര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് ജി.ആര്‍ പതക് എന്നയാളുടെ ഭാര്യ ഗീത പതക് എന്ന സ്ത്രീയെ അറസ്റ്റ് ചെയ്‌തു.
ഒന്‍പത് ലക്ഷംരൂപ പ്രതിഫലം വാഗ്ദാനം ചെയ്താണ് 11 ദിവസം നീണ്ട പൂജ നടത്താന്‍ 39 പുരോഹിതരെ അവര്‍ ക്ഷണിച്ചത്.
പൂജ അവസാനിച്ചതോടെ പുരോഹിതര്‍ക്ക് സ്ത്രീ പണമടങ്ങിയ ബാഗ് കൈമാറുകയും പിന്നീട് നടത്തിയ പരിശോധനയില്‍ നോട്ടുകെട്ടുകളുടെ മുകള്‍ഭാഗത്ത് മാത്രം യഥാര്‍ഥ നോട്ടുകളും ഉള്‍വശത്ത് വ്യാജ നോട്ടുകളുമാണെന്ന് കണ്ടെത്തുകയായിരുന്നു.
https://www.facebook.com/Malayalivartha


























