Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

കേന്ദ്രത്തെ അറിയിക്കാതെ കേരളം നടത്തിയ മറ്റൊരു നീക്കം; ഫ്ളാറ്റ് നിര്‍മാണത്തിനും ആശുപത്രി നിര്‍മാണത്തിനും കരാര്‍ ഒപ്പിട്ടത് രണ്ടു കമ്പനികൾ, രണ്ടു കമ്പനികള്‍ക്കുമുള്ളത് ഒരേ ഡയറക്ടര്‍മാര്‍! അതീവ ഗുരുതരവും ദുരൂഹവുമായ ഇടപാടുകളുടെ വിവരങ്ങള്‍ പുറത്ത്

29 AUGUST 2020 01:02 PM IST
മലയാളി വാര്‍ത്ത

More Stories...

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്

ബാലവേലയ്ക്കായി കടത്താന്‍ ശ്രമിച്ച 163 കുട്ടികളെ രക്ഷപ്പെടുത്തി റെയില്‍വേ പോലീസ്

അനശ്വര ഗായിക ആശാ ഭോസ്‌ലേ അന്തരിച്ചു , ഭൗതികശരീരംതിങ്കളാഴ്ച രാവിലെ 11 മണിക്ക് പൊതുദർശനത്തിന് വെക്കും. സംസ്കാരം തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് മുംബൈയിലെ ശിവാജി പാർക്കിൽ നടക്കുമെന്ന് മകൻ ആനന്ദ് ഭോസ്‌ലെ അറിയിച്ചു.

കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..

കേന്ദ്രത്തെ അറിയിക്കാതെ കേരളംനടത്തിയ മറ്റൊരു നീക്കം ഇപ്പോൾ മറ നീക്കി പുറത്ത് വന്നിരിക്കുന്നു. കേന്ദ്രത്തിന്റെ അറിവില്ലാതെ യുഎഇ കോൺസുലേറ്റ് കേരളത്തിൽ വേറെയും കരാർ ഒപ്പിട്ടു. ഫ്ളാറ്റ് നിര്‍മാണത്തിനും ആശുപത്രി നിര്‍മാണത്തിനും കരാര്‍ ഒപ്പിട്ടത് രണ്ടു കമ്പനികളുമായിട്ടായിരുന്നു. ഫ്ളാറ്റ് നിർമാണത്തിന് യൂണിറ്റാക് എങ്കിൽ ആശുപത്രി നിർമാണത്തിന് സയ്ൻ വെഞ്ചേഴ്സ്. എന്നാൽ രണ്ടു കമ്പനികള്‍ക്കുമുള്ളത് ഒരേ ഡയറക്ടര്‍മാര്‍.

യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട അതീവ ഗുരുതരവും ദുരൂഹവുമായ ഇടപാടുകളുടെ വിവരങ്ങള്‍ ആണ് പുറത്ത് വിട്ടിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിനെ അറിയിക്കാതെ കേരളത്തില്‍ വേറെയും നിര്‍മാണ കരാര്‍ യുഎഇ കോണ്‍സുലേറ്റ് ഒപ്പിട്ടതായി രേഖകൾ വ്യക്തമാക്കുകയും ചെയ്യുന്നു. എല്ലാ ചട്ടങ്ങളും കാറ്റില്‍ പറത്തിയാണ് വടക്കാഞ്ചേരിയില്‍ ആശുപത്രി നിര്‍മാണത്തിന് കോണ്‍സുലേറ്റ് സ്വകാര്യ കമ്പനിയുമായി കരാര്‍ ഒപ്പിട്ടത്. കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതിയോ അറിവോ ഇല്ലാതെയാണ് കോണ്‍സുലേറ്റിന്റെ കരാര്‍ എന്നും കണ്ടെത്തി . വേറെയും ദുരൂഹതകൾ ഈ കരാറുമായി ബന്ധപ്പെട്ടുണ്ട്.

ഫ്ളാറ്റ് നിര്‍മാണത്തിനും ആശുപത്രി നിര്‍മാണത്തിനും കരാര്‍ ഒപ്പിട്ടത് രണ്ടു കമ്പനികളുമായിട്ടായിരുന്നു. ഫ്ളാറ്റ് നിർമാണത്തിന് യൂണിറ്റാക് എങ്കിൽ ആശുപത്രി നിർമാണത്തിന് സയ്ൻ വെഞ്ചേഴ്സ്. എന്നാൽ രണ്ടു കമ്പനികള്‍ക്കുമുള്ളത് ഒരേ ഡയറക്ടര്‍മാര്‍. ഫ്‌ളാറ്റ് നിര്‍മാണ കരാര്‍ ഒപ്പിട്ട യൂണിടെക്കിന്റെ ഡയറക്ടര്‍മാരായ സന്തോഷ് ഈപ്പനും സീമ സന്തോഷും ആശുപത്രിക്കു കരാര്‍ ഏറ്റെടുത്ത സയ്ന്‍ വെഞ്ചേഴ്‌സിന്റേയും ഡയറക്ടര്‍മാരാണ്. 2019 ജൂലൈ 31നായിരുന്നു കരാർ ഒപ്പിട്ടത്. മൂന്നാം ഡയറക്ടർ പി വി വിനോദാണ് കരാർ ഒപ്പിട്ടത്.

ലൈഫ് മിഷന്റെ ഭാഗമായി വടക്കാഞ്ചേരിയില്‍ നിര്‍മിക്കുന്ന ഫ്ളാറ്റിനോട് ചേര്‍ന്ന് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുള്ള ആശുപത്രി നിര്‍മിക്കാനാണ് സെയ്ന്‍ വെഞ്ചേഴ്‌സ് എന്ന കമ്പനിയുമായി യുഎഇ കോണ്‍സുലേറ്റ് ധാരണാപത്രം ഒപ്പിട്ടത്. പദ്ധതി നടത്തിപ്പിലെ പരിചയവും മികവും പരിഗണിച്ചാണ് കമ്പനിയെ തെരഞ്ഞെടുത്തതെന്ന് ധാരണാപത്രത്തില്‍ പറയുന്നു. എന്നാല്‍ മൂന്ന് വര്‍ഷം മുമ്പ് മാത്രം ആരംഭിച്ച കമ്പനി കൈകാര്യം ചെയ്യുന്നത് പോസ്റ്റല്‍, ടെലികമ്മ്യൂണിക്കേഷന്‍സ് പ്രവൃത്തികളാണ്. ലൈഫ് മിഷന്റെ ഭാഗമായുള്ള പദ്ധതികളില്‍ വിവിധ ഘട്ടങ്ങളിലാണ് ഗുണനിലവാര പരിശോധന. അങ്ങനെയെങ്കില്‍ നിര്‍മാണ മേഖലയുമായി ഒരു ബന്ധവും ഇല്ലെന്ന് കാണുന്ന കമ്പനിയുമായി ധാരണാപത്രം ഒപ്പിട്ടത് ജാഗ്രത അശേഷം ഉണ്ടായില്ല എന്നതിന് തെളിവാണ്.

ഫ്‌ളാറ്റ് നിര്‍മാണത്തിനുള്ള 14.24 കോടി രൂപയില്‍ നിന്ന് ഒരു കോടി രൂപ സ്വപ്‌നയ്ക്കു ലഭിച്ചെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. പിന്നീട് നാലേകാല്‍ കോടിയാണ് കമ്മീഷന്‍ എന്ന ഞെട്ടിക്കുന്ന വിവരവും പുറത്തുവന്നു. 20 കോടിയുടെ കരാറില്‍ ഫ്‌ളാറ്റു കഴിഞ്ഞുള്ള അഞ്ചേമുക്കാല്‍ കോടി രൂപയ്ക്കായിരുന്നു ആശുപത്രി കെട്ടിടം പണിയാന്‍ കരാര്‍. ഒരേ ഡയറക്ടര്‍മാരുള്ള രണ്ടു കമ്പനിക്ക് കരാര്‍ നല്‍കിയതാണ് വലിയ ദുരൂഹത.

കേന്ദ്രസര്‍ക്കാരിനെ അറിയിക്കാതെ കരാര്‍ ഒപ്പിടാന്‍ കോണ്‍സുലേറ്റിന് എങ്ങനെ സാധിച്ചു? കരാര്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രോട്ടോകോളിന്റെ ലംഘനമല്ലേ? രണ്ടാമത്തെ കരാറും ലൈഫ് മിഷന്‍ അറിഞ്ഞിരുന്നില്ലേ? ലൈഫ് മിഷന്റെ പങ്കാളിത്തമില്ലാതെ എങ്ങനെയാണ് കോണ്‍സുലേറ്റ് നേരിട്ട് കരാറില്‍ ഏര്‍പ്പെട്ടത്? ഒരേ ഡയറക്ടര്‍മാര്‍ തന്നെയുള്ള രണ്ടു കമ്പനികള്‍ക്ക് എന്തിന് കരാര്‍ കൈമാറി? സംസ്ഥാന സര്‍ക്കാരിലെ ഉന്നതര്‍ അറിയാതെ കോണ്‍സുലേറ്റിന് കേരളത്തില്‍ ഒരു കരാര്‍ സാധ്യമാകുമോ? രണ്ടു നിര്‍മാണ കമ്പനികള്‍ക്കും പിന്നില്‍ ആരാണ്? ഫ്‌ളാറ്റ് നിര്‍മാണത്തിന് കമ്മീഷന്‍ കൊടുത്തെങ്കില്‍ ആശുപത്രി നിര്‍മാണത്തിന് എത്ര നല്‍കി? എന്നീ ചോദ്യങ്ങളാണ് കരാറുമായി ബന്ധപ്പെട്ടുയരുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (3 hours ago)

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും  (4 hours ago)

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: നിതിന്‍ രാജിന്റെ വീട്ടിലെത്തി സുരേഷ് ഗോപി  (4 hours ago)

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (5 hours ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (5 hours ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (5 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (5 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (6 hours ago)

കുഞ്ചാക്കോ ബോബന്‍ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തില്‍' ഏപ്രില്‍ 15ന്  (7 hours ago)

രഞ്ജിനി ഹരിദാസിനെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറഞ്ഞ വാക്കുകള്‍  (7 hours ago)

ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (7 hours ago)

മഞ്ജുവാര്യരെ യുവതി കടന്നുപിടിച്ച് ചുംബിച്ച സംഭവം; ക്ഷമാപണം നടത്തിയ ആരാധികയായ യുവതിക്ക് മറുപടിയുമായി നടി  (7 hours ago)

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (8 hours ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (8 hours ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (8 hours ago)

Malayali Vartha Recommends