ഇന്ത്യയില്‍ കൊവിഡ് സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ വായ്പാ മോറട്ടോറിയത്തിന്റെ കാലാവധി നീട്ടില്ലെന്ന് റിസര്‍വ്വ് ബാങ്ക്

ഇന്ത്യയില്‍ കൊവിഡ് സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ വായ്പാ മോറട്ടോറിയത്തിന്റെ കാലാവധി നീട്ടില്ലെന്ന് റിസര്‍വ്വ് ബാങ്ക്. അതേസമയം സെപ്തംബര്‍ ഒന്ന് മുതല്‍ ലോണുകള്‍ക്ക് തിരിച്ചടവ് നിര്‍ബന്ധമാണ്.ടേം ലോണുകള്‍ക്കും റീട്ടെയ്ല്‍ ലോണുകള്‍ക്കും ഉള്‍പ്പടെ എല്ലാ വായ്പകളുടെയും മോറട്ടോറിയം അവസാനിക്കുകയാണ്.
തിങ്കളാഴ്ച മുതല്‍ ഭവന വാഹന വായ്പകള്‍, വ്യക്തിഗത വായ്പകള്‍, വിദ്യാഭ്യസ വായ്പകള്‍ തുടങ്ങിയവയുടെ എല്ലാം തിരിച്ചടവും സാധാരണ നിലയിലാകും. ജോലി നഷ്ടപ്പെട്ടവരുടെ ലോണ്‍ തിരിച്ചടവിന് സാവകാശം നല്‍കാന്‍ വ്യവസ്ഥ വേണംമെന്ന നിര്‍ദേശവും റിസര്‍വ്വ് ബാങ്ക് തള്ളിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























