' ഇത്തവണ നെഹ്‌റുവിനെ ഒഴിവാക്കിയതിന് നന്ദി' ; നിര്‍മ്മല സീതാരാമന്റെ പരാമര്‍ശത്തെ പരിഹസിച്ച് ശശി തരൂര്‍

കോവിഡ് 19 ദൈവ നിശ്ചയമാണെന്ന ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ പരാമര്‍ശത്തെ പരിഹസിച്ച് ശശി തരൂര്‍. ' ഇത്തവണ നെഹ്‌റുവിനെ ഒഴിവാക്കിയതിന് നന്ദി' എന്ന കുറിപ്പോടെ ഒരു കാര്‍ട്ടൂണ്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചാണ് തരൂരിന്റെ പരിഹാസം.
നോട്ട് നിരോധനവും ജിഎസ്ടിയും കാരണം ആഘാതമേറ്റ സമ്ബദ് വ്യവസ്ഥ കോവിഡിന്റെ വരവോടെ തകരുന്നതായാണ് കാര്‍ട്ടൂണില്‍ ചിത്രീകരിച്ചിരിക്കുന്നത്.
സമ്ബദ്ഘടനയ്ക്ക് മുകളില്‍ നോട്ട് നിരോധനവും ജിഎസ്ടിയും നടപ്പാക്കി പരീക്ഷണം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, അതിലേക്ക് കോവിഡ് 19 പകര്‍ത്തുന്ന ചൈനീസ് പ്രസിഡന്റ്. പിന്നാലെ സമ്ബദ്ഘടന പൊട്ടിത്തെറിക്കുന്നതും, നിര്‍മ്മല സീതാരാമന്‍ ദൈവ നിശ്ചയമാണെന്ന് നിലവിളിക്കുന്നതുമാണ് കാര്‍ട്ടൂണിലുള്ളത്. രാജ്യത്തെ പല പ്രശ്‌നങ്ങള്‍ക്കും കാരണം പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നടപടികള്‍ ആണെന്നുള്ള ബിജെപി നേതാക്കളുടെ പ്രചാരണത്തെ പരിഹസിച്ചാണ് തരൂര്‍ കാര്‍ട്ടൂണ്‍ പങ്കുവച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha


























