ഇന്ത്യ- പാക് അതിര്‍ത്തിയ്ക്ക് സമീപം സംശയാസ്പദമായ വലിയ തുരങ്കം; നുഴഞ്ഞു കയറാന്‍ നിര്‍മ്മിച്ചതാണെന്ന് സൂചന ..പട്രോളിംഗിനിടെ അതിര്‍ത്തി സംരക്ഷണ സേനയാണ് തുരങ്കം കണ്ടെത്തിയത്.

ജമ്മു കശ്മീരില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ തുരങ്കം കണ്ടെത്തി. ഇന്ത്യ- പാകിസ്താന്‍ അന്താരാഷ്ട്ര അതിര്‍ത്തിയ്ക്ക് താഴെയായാണ് തുരങ്കം കണ്ടെത്തിയത്. പട്രോളിംഗിനിടെ അതിര്‍ത്തി സംരക്ഷണ സേനയാണ് വലിയ തുരങ്കം കണ്ടെത്തിയത്.ഒരാൾക്ക് കടന്നുപോകാൻ പറ്റുന്നത്ര വിസ്തീർണമുണ്ട് തുരങ്കത്തിന്..അതിർത്തി വഴി നുഴഞ്ഞു കയറുന്നതിനായാണ് ഇവ നിർമിച്ചതെന്ന് ബിഎസ്എഫ് ഡയറക്ടർ ജനറൽ രാകേഷ് അസ്താന വ്യക്തമാക്കി
സാമ്പാ പ്രദേശത്തെ ഇന്ത്യന്‍ പ്രദേശത്താണ് വലിയ തുരങ്കം കണ്ടെത്തിയത്.പാകിസ്ഥാനിൽ നിന്ന് ആരംഭിക്കുന്ന തുരങ്കം ഇന്ത്യയുടെ സാംബ പ്രദേശത്താണ് അവസാനിക്കുന്നത്. തുരങ്കത്തിന് അതിര്‍ത്തിയിലെ വേലിയില്‍ നിന്നും ഏകദേശം 50 മീറ്ററോളം ദൂരമുണ്ട്. 25 അടിയാണ് തുരങ്കത്തിന്റെ ആഴം.
പാകിസ്ഥാൻ അതിർത്തി പോസ്റ്റിന് 400 മീറ്റർ മാത്രം അകലെയാണ് തുരങ്കത്തിന്റെ ആരംഭം. അതിനാൽ നുഴഞ്ഞു കയറുന്നതിനായി പാകിസ്താന്‍ ഭീകരര്‍ നിര്‍മ്മിച്ച തുരങ്കമാണ് ഇതെന്നാണ് സംശയിക്കുന്നത്. തുരങ്കത്തില്‍ നടത്തിയ പരിശോധനയില്‍ മണ്ണുകള്‍ നിറച്ച ചാക്കുകള്‍ കണ്ടെത്തി
തുരങ്കത്തിൽ നിന്ന് ഒരു പ്ലാസ്റ്റിക് കവർ സേന കണ്ടെടുത്തു. കവറിന് പുറത്ത് പാകിസ്ഥാനിലെ കറാച്ചി വിലാസത്തിലുള്ള കെമിക്കൽ കമ്പനിയുടെ വിവരങ്ങളും അച്ചടിച്ചിട്ടുണ്ട്
10 പ്ലാസ്റ്റിക് ചാക്കുകളും തുരങ്കത്തില്‍ നിന്നും കണ്ടെത്തി. ചാക്കുകളില്‍ കറാച്ചി എന്നും ഷകാര്‍ഗര്‍ഹ് എന്നും എഴുതിയിരുന്നു.പായ്ക്കിങ് തീയതികൾ പരിശോധിച്ചതിൽ നിന്ന് മണൽച്ചാക്കുകൾക്ക് വലിയ പഴക്കമില്ലെന്നും കണ്ടെത്തിയിട്ടുണ്ട്
തുരങ്കം കണ്ടെത്തിയ സാഹചര്യത്തില്‍ പ്രദേശത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അതിര്‍ത്തി സംരക്ഷണ സേന പ്രദേശത്ത് തെരച്ചില്‍ നടത്തി. നുഴഞ്ഞു കയറ്റം തടയുന്നതിനായി സ്ഥാപിച്ച ഗ്രിഡുകള്‍ക്ക് കേടുപാടുകള്‍ ഉണ്ടായിട്ടില്ലെന്ന് ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























