കാര്‍ഷിക വിളകള്‍ക്ക് കനത്ത നാശം വിതച്ച വെട്ടുകിളി ആക്രമണങ്ങളെ ഇന്ത്യ തോല്‍പ്പിച്ചത് ഡ്രോണുകളുപയോഗിച്ചെന്ന് പ്രധാനമന്ത്രി

ഇന്ത്യയില്‍ വിവിധ സ്ഥലങ്ങളില്‍ കാര്‍ഷിക വിളകള്‍ക്ക് കനത്ത നാശം വിതച്ച വെട്ടുകിളി ആക്രമണത്തെ ഡ്രോണുകള്‍ അടക്കമുള്ള സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് പരാജയപ്പെടുത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഝാന്‍സിയിലെ റാണി ലക്ഷ്മിഭായ് കേന്ദ്ര കാര്‍ഷിക സര്‍വകലാശാലയിലെ പുതിയ കെട്ടിടം വെര്‍ച്വല്‍ മാര്‍ഗത്തിലൂടെ ഉദ്ഘാടനം ചെയ്യവേയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.
വെട്ടുകിളി ആക്രമണത്തെ സാമ്ബ്രദായിക മാര്‍ഗങ്ങളിലൂടെ നേരിടാന്‍ കഴിയുമായിരുന്നില്ല. ഈ സാഹചര്യത്തില്‍ ശാസ്ത്രീയമായ രീതിയില്‍ ഇക്കാര്യത്തില്‍ വലിയ വിജയം നേടി. വെട്ടുകിളികളില്‍നിന്ന് കാര്‍ഷികവിളകളെ രക്ഷിക്കുന്നതിന് യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികളാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത്. നിരവധി കണ്‍ട്രോള്‍ റൂമുകള്‍ തുറക്കുകയും പ്രത്യേകം രൂപകല്‍പന ചെയ്ത സ്‌പ്രേ മെഷീനുകള്‍ വിതരണം ചെയ്യുകയും ചെയ്തു. ഉയരമേറിയ വൃക്ഷങ്ങളെ വെട്ടികിളി ആക്രമണത്തില്‍ നിന്ന് രക്ഷിക്കുന്നതിന് ഡ്രോണുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചു. കൊവിഡ് വ്യാപനമില്ലായിരുന്നെങ്കില്‍ ഈ നേട്ടം മാധ്യമങ്ങള്‍ ഒരാഴ്ചയെങ്കിലും ചര്‍ച്ച ചെയ്യുമായിരുന്നെന്നും മോഡി പറഞ്ഞു.
https://www.facebook.com/Malayalivartha

























