അമിത് ഷാ അധികം വൈകാതെ ആശുപത്രി വിടും

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉടന്‍ തന്നെ ആശുപത്രി വിടുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കൊവിഡ് രോഗപരിശോധനാ ഫലം നെഗറ്റീവ് ആയ ശേഷവും ശാരീരിക ബുദ്ധിമുട്ടുകള്‍ മൂലം ആശുപത്രിയില്‍ ചികിത്സ തുടരുകയായിരുന്നു അദ്ദേഹം. രോഗത്തില്‍ നിന്നും അമിത് ഷാ പൂര്‍ണമായും മുക്തി നേടിയെന്നും എയിംസ് ചെയര്‍പേഴ്സണ്‍ ആര്‍തി വിജ് അറിയിച്ചു. അദ്ദേഹം ആശുപത്രിയില്‍ നിന്നും തന്റെ ചുമതകള്‍ നിര്‍വഹിക്കുന്നുണ്ട്. ഈ മാസം രണ്ടാം തീയതിയാണ് അമിത് ഷായ്ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചത്.
തുടര്‍ന്ന് ആഗസ്റ്റ് 14ന് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു. എന്നാല്‍ പരിശോധനാ ഫലം നെഗറ്റീവായതിന് ശേഷം വീണ്ടും, ആഗസ്റ്റ് 18ന് ഷായെ എയിംസില്‍ പ്രവേശിപ്പിച്ചിരുന്നു. ഏതാനും ദിവസങ്ങളായി തുടര്‍ന്ന, ശാരീരിക അസ്വസ്ഥതകളും ക്ഷീണവും കാരണമാണ് വീണ്ടും ആശുപത്രിയില്‍ എത്തിയത്.
https://www.facebook.com/Malayalivartha

























